സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന സമയത്ത്​ എട്ട്​, ഒമ്പത്​ ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ്​ പിൻവലിച്ചു. ഇതിനനുസരിച്ച്​ സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിച്ച്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി.

എട്ട്​, ഒമ്പത്​ ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ്​​ നടത്തുക​. മാർച്ച്​ 14ന്​ നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാർച്ച്​ 16ലേക്കും 16ലെ എട്ടാം ക്ലാസ്​ സോഷ്യൽ സയൻസ്​ പരീക്ഷ 14ലേക്കും മാറ്റി. മാർച്ച്​ 27ലെ ഒമ്പതാം ക്ലാസ്​ പരീക്ഷ രാവിലെയാണ്​ നടത്തുക. ഹൈസ്കൂളുകളോട്​ ചേർന്നല്ലാതെ പ്രവർത്തിക്കുന്ന എൽ.പി, യു.പി സ്കൂളുകളിൽ മാർച്ച്​ 18 മുതൽ നിശ്ചയിച്ച പരീക്ഷകൾ മാർച്ച്​ 15ന്​ ആരംഭിക്കും.

ഹൈസ്കൂളുകളോട്​ ചേർന്നുള്ള എൽ.പി, യു.പി സ്കൂളുകളിലെ പരീക്ഷ ടൈംടേബിളിൽ മാറ്റമില്ല. മാർച്ച്​ അഞ്ച്​ മുതലാണ്​ പരീക്ഷ​. ഇൻഡിപെൻഡന്‍റ്​ എൽ.പി, യു.പി അധ്യാപകരെ എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ ഡ്യൂട്ടിക്ക്​ നിയോഗിക്കരുതെന്ന്​ സർക്കുലറിലുണ്ട്​. എൽ.പി, യു.പി ചേർന്നുള്ള ഹൈസ്കൂളുകളിൽ ഒന്നു​ മുതൽ ഒമ്പത്​ വരെയുള്ള പരീക്ഷക്ക്​​ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ ക്ലാസ്​ മുറികളും ഉപയോഗിക്കാം​. ഹയർ സെക്കൻഡറി പരീക്ഷ സമയത്തുതന്നെ എട്ട്​, ഒമ്പത്​ ക്ലാസുകൾക്ക്​ വാർഷിക പരീക്ഷ നിശ്ചയിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 







Tags:    
News Summary - The kerala state school annual examination has been rescheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.