തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകയോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) എൽ.ബി.എസ് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 20 മുതൽ മേയ് അഞ്ചിന് വൈകീട്ട് അഞ്ച് വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി രജിസ്റ്റർ ചെയ്യാം.
50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദവും ബി.എഡുമാണ് യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി/ ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് ബിരുദാനന്തരബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവുണ്ട്. ബയോടെക്നോളജി ബിരുദാനന്തരബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോടെക്നോളജിയിൽ സെറ്റ് എഴുതാം.
അടിസ്ഥാനയോഗ്യതയിൽ ഒന്ന് മാത്രം നേടിയവർക്ക് നിബന്ധനകളോടെ സെറ്റ് പരീക്ഷ എഴുതാം. പി.ജി ബിരുദം മാത്രം നേടിയവർ അവസാനവർഷ ബി.എഡിന് പഠിക്കുന്നവരായിരിക്കണം. അവസാനവർഷ പി.ജി കോഴ്സ് ചെയ്യുന്നവരാണെങ്കിൽ ബി.എഡ് ബിരുദം ഉണ്ടായിരിക്കണം. ഇൗ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ പി.ജി/ ബി.എഡ് പരീക്ഷ യോഗ്യത സെറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം.
അല്ലാത്തവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ വിജയിച്ചതായി കണക്കാക്കില്ല. ജനറൽ/ ഒ.ബി.സി വിഭാഗങ്ങൾ 1000 രൂപയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.സി വിഭാഗത്തിൽപെടുന്നവർ 500 രൂപയും ഒാൺലൈനായി ഫീസടക്കണം. പി.ഡബ്ല്യു.സി വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിെൻറ ഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/എസ്.ടി/ വിഭാഗങ്ങളിൽപെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിെൻറ ഒറിജിനൽ, ഒ.ബി.സി/ നോൺക്രീമിലെയർ വിഭാഗത്തിൽപെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിെൻറ ഒറിജിനൽ എന്നിവ (2020 ഏപ്രിൽ 21നും 2021 മേയ് അഞ്ചിനും ഇടയിൽ ലഭിച്ചത്) പരീക്ഷ പാസാകുന്ന പക്ഷം ഹാജരാക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.