യു.ജി.സി നെറ്റ്: അപേക്ഷിക്കാനുള്ള തിയതി നീട്ടി

ന്യൂഡൽഹി: കോളജ് അധ്യാപക യോഗ്യതക്കും ഗവേഷക ഫെലോഷിപ്പിനുമുള്ള പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയിൽ നടക്കുന്ന മാർച്ച് ഒൻപത് വരെ അപേക്ഷിക്കാം. നേരത്തെ മാർച്ച് രണ്ട് വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയം.

ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 വരെ ഫീസടയ്ക്കാം. മാർച്ച് 16 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ. 

Tags:    
News Summary - ugc net exam application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.