യു.ജി.സി-നെറ്റ് ജൂൺ 16ന്; രജിസ്ട്രേഷൻ മേയ് 10 വരെ

ഇ​ന്ത്യ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നും ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​നും (ജെ.​ആ​ർ.​എ​ഫ്) പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള ദേ​ശീ​യ യോ​ഗ്യ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ‘യു.​ജി.​സി-​നെ​റ്റ്’ 2024 ജൂ​ൺ 16ന് ​ന​ട​ത്തും. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​ക്കാ​ണ് പ​രീ​ക്ഷാ ചു​മ​ത​ല.

ഇ​ന്ത്യ​യൊ​ട്ടാ​കെ 360 ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/​മൂ​വാ​റ്റു​പു​ഴ, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, പ​യ്യ​ന്നൂ​ർ, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, വ​യ​നാ​ട്; ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

പ​രീ​ക്ഷ: ഒ.​എം.​ആ​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ൽ ര​ണ്ട് പേ​പ്പ​റു​ക​ളാ​ണു​ള്ള​ത്. ഒ​ബ്ജ​ക്ടീ​വ് മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ് മാ​തൃ​ക​യി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ. പേ​പ്പ​ർ ഒ​ന്നി​ൽ അ​ധ്യാ​പ​ന അ​ഭി​രു​ചി വി​ല​യി​രു​ത്തു​ന്ന 50 ചോ​ദ്യ​ങ്ങ​ൾ, 100 മാ​ർ​ക്കി​ന്. ഇ​തി​ൽ റീ​സ​ണി​ങ് എ​ബി​ലി​റ്റി, റീ​ഡി​ങ് കോം​പ്രി​ഹെ​ൻ​ഷ​ൻ, പൊ​തു​വി​ജ്ഞാ​നം മു​ത​ലാ​യ​വ​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

പേ​പ്പ​ർ ര​ണ്ടി​ൽ ‘പി.​ജി’ ത​ല​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള 83 വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഡൊ​മൈ​ൻ വി​ഷ​യ​ത്തി​ലു​ള്ള അ​റി​വ് പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.

എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യും ഉ​ത്ത​രം ക​ണ്ടെ​ത്ത​ണം. പ​ര​മാ​വ​ധി മൂ​ന്ന് മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. ശ​രി​യു​ത്ത​ര​ത്തി​ന് 2 മാ​ർ​ക്ക് വീ​തം ല​ഭി​ക്കും. ഉ​ത്ത​രം തെ​റ്റി​യാ​ൽ മാ​ർ​ക്ക് കു​റ​ക്കി​ല്ല.

നെ​റ്റ് പ​രീ​ക്ഷ​യി​ൽ ആ​ന്ത്രോ​പ്പോ​ള​ജി, അ​റ​ബ് ക​ൾ​ച​ർ ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് സ്റ്റ​ഡി, അ​റ​ബി​ക്, ആ​ർ​ക്കി​യോ​ള​ജി, കോ​മേ​ഴ്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ്, ക്രി​മി​നോ​ള​ജി, ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്സ്, എ​ജു​ക്കേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക് സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം അ​ട​ക്ക​മു​ള്ള ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ.

എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ജ്യോ​ഗ്ര​ഫി, ഹോം ​സ​യ​ൻ​സ്, ലേ​ബ​ർ വെ​ൽ​ഫെ​യ​ർ/​ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്റ്, ലോ, ​ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, മാ​നേ​ജ്മെ​ന്റ്, ഫി​ലോ​സ​ഫി, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ സോ​ഷ്യ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​മെ​ൻ സ്റ്റ​ഡീ​സ്, ഉ​റു​ദു, യോ​ഗ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​തേ​ർ​ഡ് ജ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. ഫൈ​ന​ൽ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ജെ.​ആ​ർ.​എ​ഫി​ന് പ്രാ​യ​പ​രി​ധി 30 വ​യ​സ്സാ​ണ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​സി.​പ്ര​ഫ​സ​ർ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് പ്രാ​യ​പ​രി​ധി​യി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ‘യു.​ജി.​സി-​നെ​റ്റ്’ വി​ജ്ഞാ​പ​നം https://ugcnet.nta.ac.in, www.nta.ac.inൽ ​ല​ഭി​ക്കും.

അ​പേ​ക്ഷ: പ​രീ​ക്ഷ/​അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1150 രൂ​പ, ഇ.​ഡ​ബ്ല്യു.​എ​സ്/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് 600 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​തേ​ർ​ഡ് ജ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 325 രൂ​പ. മേ​യ് 10 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. മേ​യ് 12 രാ​ത്രി 11.50 മ​ണി​വ​രെ ഫീ​സ് സ്വീ​ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ ‘യു.​ജി.​സി-​നെ​റ്റ് ജൂ​ൺ 2024’ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്.

Tags:    
News Summary - UGC-NET on June 16- Registration till May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.