ശനിയാഴ്​ച വരെയുള്ള പരീക്ഷകൾ മാറ്റാൻ സർവകലാശാലകൾക്ക്​ നിർദേശം

തിരുവനന്തപുരം: ഒക്ടോബർ 23 വരെയുള്ള പരീക്ഷകൾ മഴക്കെടുതിയുടെ പശ്​ചാത്തലത്തിൽ മാറ്റിവെക്കാൻ സർവകലാശാലകൾക്ക്​ സർക്കാർ ഉത്തരവിലൂടെ നിർദേശം നൽകി.

23 വരെ കോളജുകൾക്ക്​ അവധി നൽകാനുള്ള ​ദുരന്തനിവാരണ വകുപ്പി​െൻറ ഉത്തരവ്​ എൻജിനീയറിങ്​, പോളിടെക്​നിക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്​ കീഴിലുള്ള മുഴുവൻ പ്രഫഷനൽ കോളജുകൾക്കും ബാധകമാക്കി​. ഇതുപ്രകാരം കോളജുകൾ ഇനി 25 മുതലേ പ്രവർത്തിക്കുകയുള്ളൂ.

എന്നാൽ കോളജുകളിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രവേശന നടപടികൾ തുടരണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്​. ​ 

Tags:    
News Summary - Universities instructed to change exams up to 23; Holidays also apply to professional colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.