Representational image

സർവകലാശാലകൾ നാളത്തെ പരീക്ഷ മാറ്റി

കോഴിക്കോട്/​കോട്ടയം: കനത്ത മഴയെ തുടർന്ന് വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

കാലിക്കറ്റ്

കാലിക്കറ്റ് സർവകലാശാല ബുധനാഴ്ച ( ഓഗസ്റ്റ് 3) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

എം.ജി സർവകലാശാല

എം.ജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

കാലടി സംസ്കൃത സർവകലാശാല

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട്.

ബുധനാഴ്ച ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ്​ ഇന്റർനാഷനൽ സ്പാ തെറപ്പി പ്രവേശനത്തിന്‍റെ ഭാഗമായുള്ള ശാരീരികക്ഷമത പരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്കു മാറ്റി. രണ്ടാം സെമസ്റ്റർ ബി.എ റീഅപ്പിയറൻസ് പരീക്ഷകൾ ആഗസ്റ്റ് 10, 11 തീയതികളിൽ നടക്കും.

കണ്ണൂർ സർവകലാശാലയിൽ ഏഴ്, എട്ട് തീയതികളിൽ സേവനങ്ങൾ ലഭ്യമാകില്ല

ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പരീക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ ആ ദിവസങ്ങളിൽ ലഭ്യമായിരിക്കുന്നതല്ല.

ബി.എഡ്‌ ഏകജാലക പ്രവേശനം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റ് കോളജുകൾ, ടീച്ചർ എജുക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ രണ്ടുവർഷ ബി.എഡ് പ്രോഗ്രാമിലേക്ക് ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷിക്കണം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും www.,admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. ഫോൺ: 0497 2715261, 0497 2715284.

ലിങ്ക് ലഭ്യമാകും

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾക്കായുള്ള (സപ്ലിമെന്ററി/ഇപ്രൂവ്മെൻറ്- ഏപ്രിൽ 2022) രജിസ്ട്രേഷൻ ലിങ്ക് ആഗസ്റ്റ് നാലുവരെ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബിരുദ (നവംബർ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്നമുറക്ക് നടത്തുന്നതാണ്.

പ്രായോഗിക/ വാചാപരീക്ഷകൾ

രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി (പി.ജി.ഡി.സി.പി) (റെഗുലർ / സപ്ലിമെന്ററി), മേയ് 2021 പരീക്ഷയുടെ പ്രായോഗിക/ വാചാപരീക്ഷകൾ തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റിൽ ആഗസ്റ്റ് അഞ്ചിനും തളാപ്പ് കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിങ്ങിൽ അഞ്ച്, ആറ് തീയതികളിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടേണ്ടതാണ്.

എം.ജി സർവകലാശാലയിൽ ബിരുദാനന്തര ബിരുദം: തിരുത്തലുകൾക്ക്​ ആറുവരെ സമയം

കോട്ടയം: ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചുവരെ ലഭിക്കും. അപേക്ഷകർ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അപ്‌ലോഡ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ സമയപരിധിക്കുള്ളിൽ ചെയ്യേണ്ടതുമാണ്. ഓൺലൈൻ അപേക്ഷയിൽ പിഴവുകൾ വരുത്തിയവരും മാർക്കുകൾ തെറ്റായി എന്റർചെയ്തവരും ഇത്​ തിരുത്തേണ്ടതാണ്. നിലവിൽ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും ആഗസ്റ്റ് ആറ് വൈകീട്ട് അഞ്ചുവരെ ഓൺലൈൻ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും.

ബി.എഡ്/പി.ജി ഏകജാലകം

എം.ജി സർവകലാശാലയിൽ സ്‌പോർട്സ് / കൾചറൽ /പി.ഡി ക്വോട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കുകയും ആഗസ്റ്റ് മൂന്നിനകം പ്രവേശനം ഉറപ്പുവരുത്തേണ്ടതുമാണ്.

അപേക്ഷ തീയതി

എം.ജി സർവകലാശാലയിൽ ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ - എം.എ/ എം.എസ്​സി/ എം.കോം (2019 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ്) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാലുവരെയും പിഴയോടെ ഒമ്പതുവരെയും സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ/ എം.എസ്​സി/ എം.കോം/ എം.സി.ജെ/ എം.ടി.എ/ എം.എച്ച്.എം/ എം.എം.എച്ച്/ എം.ടി.ടി.എം/ എം.എസ്.ഡബ്ല്യു (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) - സി.എസ്.എസ് ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 മുതൽ 12വരെയും പിഴയോടെ 16 മുതൽ 17 വരെയും സൂപ്പർഫൈനോടെ 19നും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

എം.ജി സർവകലാശാലയിൽ ആറാം സെമസ്റ്റർ ബി.എസ്​സി ഫിസിക്‌സ് (2013-2016 അഡ്മിഷൻ - റീ-അപ്പിയറൻസ്) ഏപ്രിൽ 2022 ബിരുദ പരീക്ഷയുടെ പ്രോജക്ട്, വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് അഞ്ചിന് ആലുവ യൂനിയൻ ക്രിസ്റ്റ്യൻ കോളജിൽ നടത്തും.

രണ്ടാം സെമസ്റ്റർ ബി.വോക് സ്‌പോർട്സ് ന്യുട്രീഷൻ ആൻഡ് ഫിസിയോതെറപ്പി (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് അഞ്ച്, പത്ത് തീയതികളിൽ പാലാ അൽഫോൻസ കോളജിൽ നടത്തും.

പരീക്ഷഫലം

എം.ജി സർവകലാശാല 2020 ഡിസംബറിൽ നടത്തിയ ബി.ടെക് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ (2010 അഡ്മിഷൻ മുതൽ -സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2022 മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.ബി.എ / ബി.സി.എ / ബി.ബി.എം / ബി.എഫ്.ടി / ബി.എസ്.ഡബ്ല്യു / ബി.ടി.ടി.എം (2019 അഡ്മിഷൻ-സ്പെഷൽ സപ്ലിമെന്ററി) (മോഡൽ III - ന്യൂജനറേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

Tags:    
News Summary - universities postpone exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.