സർവകലാശാല പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കാലിക്കറ്റ് തിങ്കളാഴ്ചത്തെ പരീക്ഷ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 11ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോണ്‍ടാക്ട് ക്ലാസുകള്‍ ഒമ്പതിലേക്ക് മാറ്റി

കോഴിക്കോട്: എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ പി.ജി, രണ്ടാം സെമസ്റ്റര്‍ യു.ജി വിദ്യാർഥികളുടെ 10ന് നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസുകള്‍ അന്നേ ദിവസം ബക്രീദായതിനാല്‍ ഒമ്പതിലേക്ക് മാറ്റി. ഫോണ്‍: 0494 2400288, 2407356, 7494.     

കുസാറ്റ് അഡ്മിഷന്‍ കൗണ്‍സിലിങ്ങ് 11ന്

കളമശ്ശേരി: കുസാറ്റ് കെ.എം സ്‌കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിങ്ങില്‍ ബി.ടെക് മറൈന്‍ എൻജിനീയറിങ് പ്രോഗ്രാമില്‍ പ്രവേശനത്തിനായുള്ള കൗണ്‍സലിങ് 11ന് രാവിലെ 10.00ന് കളമശ്ശേരി കാമ്പസില്‍ നടക്കും.

കുസാറ്റ് മറൈന്‍ റാങ്ക് 100 വരെയുള്ള എല്ലാ വിദ്യാർഥികളും മറൈന്‍ റാങ്ക് 116 വരെയുള്ള ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ള വിദ്യാർഥികളും കുസാറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മറൈന്‍ റാങ്ക് ലിസ്റ്റിലെ എല്ലാ എന്‍.ആര്‍.ഐ, എസ്.സി-എസ്.ടി വിദ്യാർഥികളും കൗണ്‍സലിങ്ങില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://cusat.ac.in/ ഫോണ്‍: 0484 2576606, 9961000760.

Tags:    
News Summary - University exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.