ആരോഗ്യ സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

തൃശൂർ: ലോക്​ഡൗൺ ജൂൺ ഒമ്പത്​ വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല ജൂൺ രണ്ട്​ മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ ജൂൺ 14 മുതൽ ക്രമീകരിച്ച് നടത്തും. പരീക്ഷാ ടൈംടേബിളിന്​ സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കണം.

പരീക്ഷ ടൈംടേബിൾ

ജൂൺ 14ന്​ തുടങ്ങുന്ന തേർഡ് പ്രഫഷണൽ എം.ബി.ബി.എസ്​ പാർട്ട് രണ്ട് റെഗുലർ & സപ്ലിമെൻററി തിയറി, ഫൈനൽ ബി.ഡി.എസ്​ പാർട്ട് -രണ്ട്​ റെഗുലർ/സപ്ലിമെൻററി (2016 & 2010 സ്​കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

പരീക്ഷ അപേക്ഷ

ജൂലൈ 12ന്​ തുടങ്ങുന്ന എം.ഡി.എസ്​ പാർട്ട് -ഒന്ന്​ റെഗുലർ/സപ്ലിമെന്‍ററി (2018 സ്​കീം), എം.ഡി.എസ്​ പാർട്ട് -രണ്ട്​ റെഗുലർ/സപ്ലിമെൻററി (2018 & 2016 സ്​കീം) പരീക്ഷകൾക്ക്​ ജൂൺ 11 മുതൽ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോ​ടെ ജൂൺ 28 വരെയും സൂപ്പർഫൈനോ​ടെ 30 വരെയും രജിസ്​റ്റർ ചെയ്യാം.

റീ ടോട്ടലിങ് ഫലം

2021 മാർച്ചിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ എം.എസ്​സി നഴ്​സിംഗ്​ സപ്ലിമെൻററി പരീക്ഷയുടെ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Tags:    
News Summary - University exam, exam,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT