തിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷയിൽ മലയാളികൾക്ക് മികച്ച വിജയം. 38ഓളം മലയാളികൾ ഇക്കുറി റാങ്ക് പട്ടികയിൽ ഇടം നേടി. ആറാം റാങ്ക് നേടിയ കോട്ടയം പാലാ മുത്തോലി സ്വദേശിനി ഗഹന നവ്യ ജെയിംസാണ് മലയാളികളിൽ മുന്നിലെത്തിയത്. കേരള സിവിൽ സർവിസ് അക്കാദമി വഴി പരിശീലനം നേടിയ 37 പേർ പട്ടികയിലുണ്ട്. ആദ്യ 100 ൽ ഇടം പിടിച്ച നാലു പേർക്ക് പുറമെ ഇടപ്പള്ളി കണ്ണൻതോടത്ത് റോഡ് കൗസ്തുഭത്തിൽ മീര പി.ആർ -160, പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂരിൽ മുണ്ടകകുളത്ത് വീട്ടിൽ ജോയൽ എബ്രഹാം -167, ചെങ്ങന്നൂർ കീഴച്ചേരിമേൽ ചൂനാട്ട് മഞ്ജീരത്തിൽ മാളവിക ജി. നായർ -172, തൃപ്പൂണിത്തുറ എരൂർ സൗത്ത് എ.എൽ.ആർ.എ 82ൽ ആശാപൂർണയിൽ അച്യുത് അശോക് -190, ചെങ്ങന്നൂർ കീഴച്ചേരിമേൽ ചൂനാട്ട് മഞ്ജീരത്തിൽ നന്ദഗോപൻ. എം -233, തിരുവനന്തപുരം കവടിയാർ കടപ്പത്തല നഗർ ആശ്രമയിൽ പ്രപഞ്ച്. ആർ -245, കൊല്ലം കടപ്പാക്കട കൈലാസിൽ സിബിലു പ്രദീപ് -253, കൊല്ലം പത്തനാപുരം പിടവൂർ ജോസ് ബംഗ്ലാവിൽ ഫെബിൻ ജോസ് തോമസ് -254, തിരുവനന്തപുരം കാഞ്ഞിരംകുളം നിഷാദത്തിൽ ആഷ്നി എ.എൽ -328, ഷിംല എ.ഐ ആൻഡ് എ.എസ് ഓഫിസേഴ്സ് കോളനിയിൽനിന്ന് പരീക്ഷയെഴുതിയ എറണാകുളം എളമക്കര സ്വദേശി അർഷാദ് മുഹമ്മദ് -350 എന്നിവരും മികച്ച വിജയം നേടി.
തിരുവനന്തപുരം മലയിൻകീഴ് ആൽത്തറ ജങ്ഷൻ ദേവൂസിൽ അഞ്ജന കൃഷ്ണ. എ -355, കൊട്ടാരക്കര വെണ്ടാർ മുധുശ്രീയിൽ മധുശ്രീ -365, പാലാ ഏഴാച്ചേരി കാവുങ്ങൽ ഹൗസിൽ അർജുൻ ഉണ്ണികൃഷ്ണൻ -375, ആലപ്പുഴ കീരിക്കാട് പത്തിയൂർക്കാല വടക്കേ അരിവണ്ണൂരിൽ ആനന്ദ് ചന്ദ്രശേഖർ -377, തിരുവനന്തപുരം ജനറൽ ആശുപത്രിക്കു സമീപം നായർ യൂനിയൻ സൊസൈറ്റി ഹോസ്റ്റലിൽ വിഷ്ണു ശശികുമാർ -394, മലയിൻകീഴ് നൈവേദ്യത്തിൽ അഞ്ജിത് എ നായർ -412, കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ പുതിയിടം ഹൗസിൽ അഞ്ജലി ജോയി -416, കൊല്ലം ഓച്ചിറ സൗത്ത് കൊച്ചുമുറി പനച്ചപ്പള്ളിയിൽ അനുപമ ആനന്ദ് -434, മണക്കോട് ഉദയ നഗറിൽ കറപ്പം വീട്ടിൽ റംഷാദ് കെ.ബി -477, തിരുവനന്തപുരം മേട്ടുക്കട ശംഖുചക്രം ലെയിനിൽ ടി.സി. 24/1364ൽ ആരാധിക നായർ എം.ബി -491, കൊല്ലം തെന്മല ഫോറസ്റ്റ് ഡിവിഷൻ ക്വാർട്ടേഴ്സിൽ അഞ്ജിത ഹുബർട്ട് -533, ആലപ്പുഴ ചേപ്പാട് മുതുകുളം നോർത്ത് പ്രിയയിൽ ദേവിപ്രിയ അജിത് -573, തിരുവനന്തപുരം കാക്കാവിള സൗപർണികയിൽ മറീന വിക്ടർ -585, തൊടുപുഴ ഉടുമ്പന്നൂർ അറമംഗലത്ത് ഹൗസിൽ മുഹമ്മദ് അഫ്സൽ -599, മൂവാറ്റുപുഴ നോർത്ത് മാറാടിയിൽ പനീതു ഹൗസിൽ അമൽ പി.വി -661, മൂറിക്കാംമൂല ഹൗസ് ടി.ആർ.എ 65ൽ വിഷ്ണുരാജ് -672, പെരുംകുഴി മുട്ടപ്പാലം ഹരിദേവ മന്ദിരത്തിൽ ആർദ്ര അശോക് -681, കൊട്ടാരക്കര തലച്ചിറ നാബില കോട്ടേജിൽ നിഹാല കെ. ഷെരീഫ് -706, തിരുവനന്തപുരം കവടിയാർ കുറവൻകോണം ടി.എൽ.ആർ.എ ആറ് അഞ്ജു ഭവനിൽ അജിത്. പി -714, വാമനപുരം താളിക്കുഴി ബി.എസ്. നിവാസിൽ അഖില ബി.എസ് -760, ശ്രീകാര്യം ചെറുവക്കൽ റോസ് ഗാർഡനിൽ അഞ്ജലി ഭാവന -763, കൊല്ലം പള്ളിമുക്ക് വടക്കേവിള കെ.ടി.എൻ. 73 ആസിഫ് മൻസിലിൽ ഫാത്വിമ ഹാരിസ് -774, കാസർകോട് നീലേശ്വരം പള്ളിക്കര കൻമഷി ഹൗസിൽ കാജൽ രാജു -910, വയനാട് കമ്പളക്കാട് തേനൂട്ടി കല്ലിംഗൽ ഹൗസിൽ ഷെറിൻ ഷബാന ടി.കെ. -913 എന്നിവരാണ് മറ്റ് റാങ്കുകാർ.
കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂർ സ്വദേശിയായ ഗഹന നവ്യ ജയിംസ് പാലാ സെന്റ് തോമസ് കോളജ് അധ്യാപകൻ ജയിംസ് തോമസിന്റെയും അധ്യാപിക ദീപ ജോർജിന്റെയും മകളാണ്. പാലാ അൽഫോൺസ കോളജിലും സെന്റ് തോമസ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് തോമസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. രണ്ടാം പരിശ്രമത്തിലാണ് ആര്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. കാസർകോട് സ്വദേശിയായ കാജൽ രാജു ആദ്യ പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. വയനാട് കമ്പളക്കാട് സ്വദേശിയാണ് ഷെറിൻ ഷഹാന. മുഹമ്മദ് അഫ്സൽ ഇടുക്കി സ്വദേശി.
1. ഇഷിത കിഷോർ
2. ഗരിന ലോഹ്യ
3. ഉമ ഹാരതി എൻ.
4. സ്മൃതി മിശ്ര
5. മയൂർ ഹസാരിക
6. ഗഹന നവ്യ ജയിംസ്
7. വസീം അഹമ്മദ് ഭട്ട്
8. അനിരുദ്ധ് യാദവ്
9. കനിക ഗോയൽ
10. രാഹുൽ ശ്രീവാസ്തവ
ജനറൽ- 345, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) - 99, മറ്റ് പിന്നാക്ക വിഭാഗം (ഒ.ബി.സി)- 263, പട്ടിക ജാതി- 154, പട്ടിക വർഗം- 72 എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ. ജനറൽ- 89, ഇ.ഡബ്ല്യു.എസ് - 28, ഒ.ബി.സി- 52, പട്ടിക ജാതി- 5, പട്ടിക വർഗം- 4 എന്നിങ്ങനെ 178 പേരുടെ റിസർവ് ലിസ്റ്റും യു.പി.എ.സി തയാറാക്കിയിട്ടുണ്ട്.
പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.