ബോർഡ് പരീക്ഷക്കിടെ ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല -സി.ബി.എസ്.ഇ

ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിൽ ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നത് ഒരു തരത്തിലും പ്രോൽസാഹിപ്പിക്കില്ലെന്ന് അധികൃതർ. 10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ തുടങ്ങി.

പരീക്ഷാ ഹാളിൽ ചാറ്റ് ജി.പി.ടി യുടെയും മറ്റ് ഇലക്ട്രോണിക് വസ്തുക്കളുടെയും ഉപയോഗം അനുവദിക്കില്ല.

പരീക്ഷയിൽ വിജയിക്കാൻ അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. പരീക്ഷാ ഹാളിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ബോർഡ് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ഓൾ പരേഡ് ചാറ്റ് ജി.പി.ടി ഉപയോഗം ശ്രദ്ധയിൽ ​പെട്ടാം അനന്തര ഫലങ്ങൾ അവർ അനുഭവിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. സങ്കീർണമായ ചോദ്യങ്ങൾക്ക് നിമിഷങ്ങൾക്കകം വിദ്യാർഥികൾക്ക് ഉത്തരം നൽകുന്നതാണ് ചാറ്റ് ജി.പി.ടി. ഓൾ പവേഡ് ചാറ്റ് ജി.പി.ടി. ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമാണ്. 

Tags:    
News Summary - Use of ChatGPT during board exams will not be tolerated says CBSE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.