ദിവസവും 10 മണിക്കൂർ പഠനം, മടുക്കുമ്പോൾ വെബ്സീരിസ്, സമൂഹ മാധ്യമങ്ങളെയും ഒപ്പം കൂട്ടി -അറിയാം വൈഭവിന്റെ വിജയ രഹസ്യം

എളുപ്പം സാധിക്കുന്ന ഒന്നല്ല ചാർട്ടേഡ് അക്കൗണ്ടന്റാവുക(സി.എ) എന്നത്. ഒരു പാട് കടമ്പകൾ കടന്നുവേണം സി.എ പരീക്ഷ പാസാകാൻ. സാമ്പത്തികമായ വളരെ പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്ന് കൃത്യമായ പഠനത്തോടെ സി.എ പരീക്ഷയിൽ ദേശീയ തലത്തിൽ 10ാം റാങ്കോടെ വിജയിച്ചിരിക്കുകയാണ് വൈഭവ് മഹേശ്വരി. 800ൽ 589 മാർക്ക് വാങ്ങിയാണ് വൈഭവ് 10 ാം റാങ്ക് നേടിയത്.

ഇന്റർമീഡിയറ്റ് പരീക്ഷയിൽ 15 മാർക്കിന്റെ വ്യത്യാസത്തിലാണ് ദേശീയ തലത്തിൽ ആദ്യ 50 പേരുടെ പട്ടികയിൽ പെടാതിരുന്നതെന്ന് വൈഭവ് പറയുന്നു. ഇപ്പോൾ ഫൈനൽ പരീക്ഷയിൽ 10ാം റാങ്ക് ലഭിച്ചുവെന്നത് വിശ്വസിക്കാനാവുന്നില്ല-എന്നായിരുന്നു വൈഭവിന്റെ വാക്കുകൾ. രാജസ്ഥാൻ സ്വദേശിയായ വൈഭവിന്റെ പിതാവ് ചായ വിൽപനക്കാരനാണ്. ജയ്പൂരിലെ മാനസരോവരിൽ ചായയും കച്ചോരിയും വിൽക്കുന്ന ചെറിയ ഒരു കടയുണ്ട് അദ്ദേഹത്തിന്.

സാമ്പത്തിക പരിമിധികൾ തന്റെ പഠനത്തെ ബാധിക്കാതിരിക്കാൻ വൈഭവ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. വൈഭവിന്റെ സഹോദരൻ വരുണും ചാർട്ടേഡ് അക്കൗണ്ടന്റാണ്. രണ്ടുമാസം മുമ്പാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. അതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അൽപം മെച്ചപ്പെട്ടു. സഹോദരനാണ് ഈ കരിയർ തെരഞ്ഞെടുക്കാൻ വൈഭവിന് പ്രചോദനമായത്. ദിവസവും 10 മണിക്കൂർ പഠിക്കാനായി മാറ്റിവെക്കും. നാലു മാസമായി ദിവസേന 10-12 മണിക്കൂർ പഠിക്കും. പഠനത്തിന്റെ മടുപ്പകറ്റാൻ വെബ്​സീരീസ് കാണും.

എല്ലാ ദിവസവും ഫുട്ബോളും ക്രിക്കറ്റും കളിക്കും. ഫിസിക്കൽ ഫിറ്റ്നസും പഠനത്തോടൊപ്പം തന്നെ പ്രധാനമാണെന്നാണ് വൈഭവിന്റെ അഭിപ്രായം. സമൂഹ മാധ്യമങ്ങളിലും സജീവമാണ് വൈഭവ്. 2022 നവംബർ രണ്ടുമുതൽ 17വരെയാണ് സി.എ ഇന്റർമീഡിയറ്റ് പരീക്ഷ നടന്നത്. ഫൈനൽ പരീക്ഷ നവംബർ ഒന്നിനും.

Tags:    
News Summary - Vaibhav Maheshwari success story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.