തിരുവനന്തപുരം: രണ്ടു മാസത്തെ ഇടവേളക്കുശേഷം പൊതു പരീക്ഷകൾ ചൊവ്വാഴ്ച തുടങ്ങി. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയാണ് രാവിലെ തുടങ്ങിയത്. എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ചക്ക് ശേഷമായിരിക്കും തുടങ്ങുക. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ കർശന സുരക്ഷ മുൻകരുതലോടെയാണ് പരീക്ഷ നടത്തുന്നത്.
വിദ്യാർഥികളും അധ്യാപകരും മുഖാവരണം ധരിച്ചശേഷമാണ് സ്കൂളുകളിലേക്ക് എത്തിയത്. പരീക്ഷക്ക് കയറുന്നതിന് മുമ്പ് വിദ്യാർഥികളെ തെർമൽ സ്കാനിങ്ങിന് വിധേയമാക്കി. ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിച്ചു.
രക്ഷിതാക്കെള സ്കൂളിന് അകത്തേക്ക് പ്രവേശിപ്പിക്കില്ല. കുട്ടികൾ കൂട്ടം കൂടുന്നതിനും പരസ്പരം ബോക്സ് അടക്കമുള്ള ഉപകരണങ്ങൾ കൈമാറുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിദ്യാർഥികൾ ഒാർത്തിരിക്കുക:
- വീട്ടിൽ നിന്നിറങ്ങുേമ്പാൾ തന്നെ മാസ്ക് ധരിക്കുക, കൈ അണുമുക്തമാക്കുക
- പരീക്ഷ കേന്ദ്രം മാറ്റി ലഭിച്ചവർ ഹാൾടിക്കറ്റിനൊപ്പം ‘Centre Allot Slip’ കൂടെ കരുതണം
- പനി, ചുമ, ജലദോഷം പോലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ ട്രിപിൾ ലെയർ മാസ്ക് ധരിക്കുക
- സംസ്ഥാനത്തിെൻറ പുറത്തുനിന്ന് വന്ന കുട്ടികളും ഹോം ക്വാറൻറീനിലുള്ളവരുടെ വീട്ടിൽനിന്ന് വരുന്നവരും ട്രിപിൾ ലെയർ മാസ്ക് ധരിക്കുക
- രോഗലക്ഷണമുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാം
- യാത്ര ചെയ്യുന്ന വാഹനത്തിൽ അകലം പാലിക്കുക
- സ്കൂൾ കവാടത്തിൽ തെർമൽ സ്കാനിങ്ങിന് (ശരീരോഷ്മാവ് പരിശോധിക്കൽ) വിധേയമാകുക
- സാനിറ്റൈസർ/ഹാൻഡ്വാഷ് സൗകര്യം ഉപയോഗിച്ച് കൈ അണുമുക്തമാക്കുക
- പരീക്ഷ ഹാൾ മനസ്സിലാക്കി നേരെ പരീക്ഷ ഹാളിലേക്ക് കയറുക
- കൂട്ടംകൂടി നിൽക്കുന്നതും ഹസ്തദാനവും ഒഴിവാക്കുക
- പരീക്ഷ സാമഗ്രികൾ (പെൻസിൽ, പേന, ഇൻസ്ട്രുമെൻറ് ബോക്സ് തുടങ്ങിയവ) പരസ്പരം കൈമാറരുത്
- പരീക്ഷ സമയം കഴിഞ്ഞാൽ ഹാളിൽ ഒരുക്കുന്ന കവറുകളിൽ ഉത്തരേപപ്പർ നിക്ഷേപിക്കുക
- പരീക്ഷ ഹാളിൽനിന്ന് പുറത്തിറങ്ങുേമ്പാഴും അകലം പാലിക്കുക
- പരീക്ഷ കഴിഞ്ഞാൽ പൊതുസ്ഥലങ്ങളിൽ ചുറ്റിത്തിരിയാതെ വീട്ടിൽ പോകണം
- വീട്ടിൽ എത്തിയാൽ കുളിച്ച് ശുചിയായ ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ
- പരീക്ഷയുടെ അവസാന ദിവസം കണ്ടുവരാറുള്ള കൂടിച്ചേരലുകൾ നിർബന്ധമായും ഒഴിവാക്കുക
- കുടിവെള്ളം കൊണ്ടുവരുന്നതിന് അനുമതിയുണ്ട്
- അധ്യാപകർ, രക്ഷാകർത്താക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ നിർദേശങ്ങൾ പാലിക്കുക.
അധിക ഉത്തരക്കടലാസിൽ ഇൻവിജിലേറ്റർ ഒപ്പിടില്ല
തിരുവനന്തപുരം: ചൊവ്വാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി പരീക്ഷക്ക് നൽകുന്ന അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർമാർ ഒപ്പുവെക്കില്ല. കോവിഡിെൻറ പശ്ചാത്തലത്തിൽ പരമാവധി സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയാണ് നിർദേശം. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ആദ്യ പേജിൽ (ഫേസിങ് ഷീറ്റ്) ഒപ്പിട്ട ശേഷമാണ് വിദ്യാർഥികൾക്ക് നൽകേണ്ടത്. എന്നാൽ, പരീക്ഷ കഴിഞ്ഞ ശേഷം മോണോഗ്രാം പതിക്കേണ്ടതില്ല. ഉത്തരം എഴുതി അവസാനിപ്പിക്കുന്നതിന് താഴെ വിദ്യാർഥികൾ ഡബിൾ ലൈൻ മാർക്ക് ചെയ്ത് അതിന് താഴെ ക്യാൻസൽഡ് എന്നെഴുതി ബാക്കിയുള്ള ഭാഗം ക്യാൻസൽ ചെയ്യേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.