കോഴിക്കോട്/ദുബൈ: ഗൾഫ് മലയാളികളായ വിദ്യാർഥികൾക്കുള്ള ‘യങ് ജീനിയസ്-2024 സ്കോളർഷിപ്പ് പരീക്ഷ’ ഓൺലൈനായി ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ 10 മണിമുതൽ 12 വരെ നടക്കുന്ന പരീക്ഷയിൽ ഗൾഫ്മേഖലയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കും. മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനരംഗത്തെ അവസാനവാക്കായ ‘റെയ്സ് എൻട്രൻസ് കോച്ചിംഗ് സെന്‍ററും’ ‘ഗൾഫ് മാധ്യമവും’ ചേർന്ന് സി.ബി.എസ്.സി അടക്കമുള്ള പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന ഈ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് കാഷ് അവാർഡിന് പുറമെ പ്രത്യേക പഠനപദ്ധതിയായ ‘റെയ്സ് ഇന്‍റർഗ്രേറ്റഡ് സ്കൂളു’കളിൽ 100 ശതമാനം സ്കോളർഷിേപ്പാടുകൂടിയ പഠനവും ലഭ്യമാകും.
രണ്ട് വർഷത്തെ പ്ലസ്-ടു പഠനത്തിന് ശേഷം പ്രവേശന പരീക്ഷ പരീശിലനം നടത്തുന്ന വിദ്യാർഥികൾക്ക് നഷ്ടമാവുന്ന സമയവും സാമ്പത്തിക ബാധ്യതയും ഇല്ലാതാക്കി ഈ രംഗത്തെ ഏറ്റവും മികച്ച അധ്യാപകരുടെ കീഴിൽ പരിശീലനം നൽകിവരുന്ന ‘റെയ്സ് ഇന്‍റർഗ്രേറ്റഡ് സ്കൂളു’കളാണ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന വിദ്യാർത്ഥികളെ സ്കോളർഷിപ്പോടെയുള്ള പഠനത്തിന് കാത്തിരിക്കുന്നത്.
മെഡിക്കൽ/എഞ്ചിനീയറിങ് മേഖലയിൽ മികച്ച വിജയവും ഉയർന്ന ജോലിയും പ്രതീക്ഷിക്കുന്നവരും ഗൾഫ് മേഖലയിലെ സ്കൂളുകളിൽ പഠിക്കുന്നവരുമായ നിരവധി വിദ്യാർത്ഥികളാണ് ഇന്ന് നടക്കുന്ന പരീക്ഷയിലൂടെ ഇന്ത്യയിലെ പ്രമുഖ കാമ്പസുകളടങ്ങുന്ന എയിംസ്, ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എസ്.ടി, ഐസർ, ജിപ്മർ തുടങ്ങിയവയിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിനായി മുന്നോട്ടുവന്നിരിക്കുന്നത്.
ഒരു പതിറ്റാണ്ടിലേറെക്കാലമായി മുഴുവൻ മലയാളികളുടെയും വിശ്വാസ്യതയാർജ്ജിച്ച് മുന്നേറുന്ന ‘റെയ്സി’ന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരീക്ഷയുടെ പിന്നിൽ ചുക്കാൻ പിടിക്കുന്നത് ‘ഏഗൺ’ എന്ന എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമാണ്. 2005 ൽ കോഴിക്കോട് കേന്ദ്രമായി തുടങ്ങുകയും രണ്ട് പതിറ്റാണ്ടിനിടെ എൻട്രൻസ് കോച്ചിംഗ് സ്ഥാപങ്ങളുടെ മുൻനിരയിലെത്തുകയും സംസ്ഥാനത്തിന്റെ മറ്റ് മേഖലകളിലേക്ക് വികസിക്കുകയും ചെയ്ത ‘റെയ്സും’ 2009 ൽ വടകരയിൽ ആരംഭിച്ച് ‘ഓൾ-ഇൻ-വൺ എൻട്രൻസ് കോച്ചിംഗ് സെന്‍റർ’ എന്ന് പേരെടുക്കുകയും പുതുതലമുറയുടെ മൂല്യങ്ങളെയും സ്വാതന്ത്ര്യത്തെയും കൈവിടാതെതന്നെ അച്ചടക്കം നടപ്പിലാക്കുകയും ചെയ്ത ‘സയൻസെന്‍ററു’മാണ് ‘ഏഗണി’ന് പിറകിലെ ശക്തികൾ.
മികവിന്‍റെ പടവുകൾ കയറി സമൂഹത്തിൽ വിശ്വാസവും അംഗീകാരവും കരസ്ഥമാക്കിയ ഈ രണ്ട് സ്ഥാപനങ്ങൾ ചേർന്ന് നടപ്പിലാക്കുന്ന പുതിയരീതിയിലുള്ള പദ്ധതികൾ മെഡിക്കൽ/എഞ്ചിനീയറിംഗ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കാവുന്ന സുവർണ്ണാവസരമാണെന്ന് റെയ്സ് സി.ഇ.ഒ അർജുൻ മുരളിയും ‘സയൻസെന്‍റർ’ ഡയറക്ടറായ രജീഷ് തേരോത്തും പറഞ്ഞു.
വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് അവരെ വ്യക്തിപരമായി പരിഗണിച്ചുകൊണ്ടാണ് അധ്യാപകരും ഇവിടെയുള്ള മെൻഡർമാരും ചേർന്ന് കാലത്തിന്‍റെ വേഗതക്കനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൻട്രൻസ് പരിശീലനങ്ങൾ നൽകിവരുന്നത്. അതുകൊണ്ടുതന്നെ ഗൾഫ് മലയാളികളായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് മേഖലകളിലെ പ്രശസ്ത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉപരിപഠനം നടത്തനാനും അതുവഴി ഇന്ത്യക്കകത്തും പുറത്തുമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി ഉറപ്പാക്കാനും അതുവഴി അവരുടെ ഭാവി ഭദ്രമാക്കാനും ‘ഏഗൺ’ പ്രതിജ്ഞാബദ്ധമാണെന്ന് ഇരുവരും പറഞ്ഞു.
ഓൺലൈൻ, ഓഫ്ലൈൻ, നീറ്റ്/ജെ.ഇ.ഇ എൻട്രൻസ് കോച്ചിംഗ്, ഇന്‍റഗ്രേറ്റഡ് സ്കൂൾ, എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളുടെ ഓൺലൈൻ, ഓഫ്ലൈൻ ട്യൂഷൻ തുടങ്ങിയ പദ്ധതികളാണ് നിലവിൽ ‘ഏഗൺ’ നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.