തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ 14ാം സ്ഥാപക ദിനാഘോഷം ഡിസംബർ അഞ്ചിന് നടക്കും. രാവിലെ 11.30ന് അമേരിക്കയിലെ ബാള്‍ട്ടിമോർ ഹ്യൂമണ്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്യാമസുന്ദരന്‍ കൊട്ടിലില്‍ ഫൗണ്ടേഷൻ ഡേ പ്രഭാഷണം നിർവഹിക്കും.
എച്ച്.ഐ.വി വൈറസിന്റെ കണ്ടുപിടിത്തത്തിൽ നിർണായക പങ്കു വഹിച്ച റോബര്‍ട്ട് സി. ഗാലോയുടെ പിന്‍ഗാമിയായി പ്രവര്‍ത്തിക്കുന്ന ഡോ. ശ്യാമസുന്ദരന്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പൂർവ വിദ്യാർഥിയാണ്. സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെ മികച്ച അധ്യാപകർക്കുള്ള ‘ബെസ്റ്റ് ടീച്ചർ’ അവാര്‍ഡിന് അര്‍ഹരായവർക്ക് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സമ്മാനം നൽകും.
ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹരായവർ: 1. ആയുര്‍വേദം-സിദ്ധ-യുനാനി: ഡോ. എ.വി. സ്മിത, അസോസിയേറ്റ് പ്രഫസര്‍, സ്വസ്ഥവൃത്ത വിഭാഗം, പി.എന്‍.എന്‍.എം ആയുര്‍വേദ മെഡിക്കല്‍ കോളജ്, ചെറുതുരുത്തി 2. ദന്തല്‍ സയന്‍സ്: ഡോ. ഇന്ദു രാജ്, പ്രഫസര്‍, ഗവ. ഡെന്റല്‍ കോളജ്, കോട്ടയം 3. മെഡിസിന്: ഡോ. സൈമണ്‍ ജോര്‍ജ്, പ്രഫസര്‍, ഒഫ്താല്‍മോളജി വിഭാഗം, ഗവ. മെഡിക്കല്‍ കോളജ്, തിരുവനന്തപുരം 4. നഴ്സിങ്: ഡോ. പി.എസ്. സോന, അസോ. പ്രഫസര്‍, ഗൈനക്കോളജി വിഭാഗം, ഗവ. കോളജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം 5. അലൈഡ് ഹെല്‍ത്ത് സയന്‍സസ്: ഡോ. ആർ. ദീപ, അസോസിയേറ്റ് പ്രഫസര്‍, കോളജ് ഓഫ് എം.എല്‍.ടി, മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി 6. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്: ഡോ. എം. ശ്രീജിത്ത്, പ്രഫസര്‍ നസറത്ത് കോളജ് ഓഫ് ഫാര്‍മസി, തിരുവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.