കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എം.എ (തിയറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന കോഴ്സിന്റെ ദൈര്‍ഘ്യം രണ്ടു വര്‍ഷമാണ്.
എഴുത്തുപരീക്ഷ, അഭിരുചി/ പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബിരുദം (10+ 2+ 3 പാറ്റേൺ) പാസായവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷക്ക് കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് (എസ്.സി./എസ്.ടി, ഭിന്നശേഷി വിദ്യാർഥികള്‍ക്ക് 35 ശതമാനം നേടുന്നവര്‍ പ്രവേശനത്തിന് യോഗ്യരാകും.
അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 24. പ്രവേശന പരീക്ഷകൾ മേയ്13 മുതൽ 16വരെ സർവകലാശാലയുടെ മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടക്കും. മേയ് 27ന് റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കും. ജൂണ്‍ 12ന് ക്ലാസ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.
സിനിമ, സീരിയൽ, വിവിധ വാർത്ത ചാനലുകൾ, പത്രങ്ങൾ, പരസ്യ ഏജൻസികൾ, ഡിജിറ്റൽ മാർക്കറ്റിങ്, ബ്രാൻഡിങ് തുടങ്ങി നിരവധി മേഖലകളിൽ നാടകപഠനത്തിന് തൊഴിൽസാധ്യതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.