കോഴിക്കോട്: മീഡിയവണ്‍ അക്കാദമി ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2020 ജനുവരി ഒന്നിന് ശേഷം പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം, വിഡിയോ സ്‌റ്റോറി, മ്യൂസിക് വിഡിയോ, റാപ് മ്യൂസിക് വിഡിയോ, ആനിമേഷന്‍, ക്രിയേറ്റിവ് ആഡ് എന്നീ വിഭാഗങ്ങളിലെ ചിത്രങ്ങളാണ് അവാര്‍ഡിനും പ്രദര്‍ശനത്തിനും പരിഗണിക്കുക.
മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനും ഷോര്‍ട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങള്‍ക്ക് 5,000 രൂപവീതവും അവാര്‍ഡ് തുകയായി നല്‍കും. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞെടുക്കുന്ന സംവിധായകന് മീഡിയവണ്‍ അക്കാദമി ഫെലോഷിപ്പും നൽകും.
എന്‍ട്രികള്‍ https://mediaoneacademy.com/maff-2022/mediaoneacademy.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായോ മീഡിയവണ്‍ അക്കാദമി, വെള്ളിപറമ്പ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ സമർപ്പിക്കാം. എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. വിശദാംശങ്ങള്‍ക്ക് 8943347434, 8943347420 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.