കേരള പി.എസ്.സി 210 കാറ്റഗറികളിലേക്കാണ് ഇപ്പോൾ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കിയത്. 2024 ഡിസംബർ 30, 31 തീയതികളിലെ അസാധാരണ ഗെസറ്റുകളിലായി കാറ്റഗറി നമ്പർ 505 മുതൽ 567/2024 വരെയും 568 മുതൽ 715 /2024 വരെയുമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സി മുതലായ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി), ആഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) എന്നിവക്ക് പുറമെ എൽ.എസ്.ജി.ഡിയിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്/ഓവർസിയർ ഗ്രേഡ് -1 (ഇലക്ട്രോണിക്സ്) പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ (സിവിൽ), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (നേത്ര), സ്പെഷലിസ്റ്റ്(മാനസിക്), ലാബ് ടെക്നീഷ്യൻ, നിയമം, ഹോട്ടൽ മാനേജ്മെന്റ്, സർജിക്കൽ ഓങ്കോളജി എന്നിവയിൽ അിസ്റ്റന്റ് പ്രഫസർ, അഗ്രികൾചറൽ കെമിസ്റ്റർ, ഹൈസ്കൂൾ ടീച്ചർ (കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്), പൊലീസ് ബറ്റാലിയൻ, വനിത പൊലീസ്, പൊലീസ് കോൺസ്റ്റബിൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇ.ഇ.ജി ടെക്നീഷ്യൻ ഗ്രേഡ് -2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, മാത്തമാറ്റിക്സ്, മലയാളം, നാച്വറൽ സയൻസ്,ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ, മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), അറബിക്,ഹിന്ദി വിഷയങ്ങളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ്, വിവിധ വകുപ്പുകളിൽ ഡ്രൈവർ (ഹെവി-ഡ്യൂട്ടി വെഹിക്കിൾ) ഡ്രൈവർ കം അറ്റൻഡന്റ് (എച്ച്.ഡി.വി), ഫിസിക്സിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അടക്കം നിരവധി തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.