ന്യൂഡൽഹി: രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർഥികൾക്കായി ഇന്ത്യ രണ്ട് പ്രത്യേക കാറ്റഗറി വിസ അവതരിപ്പിച്ചു. ‘ഇ-സ്റ്റുഡൻ്റ് വിസ’, ‘ഇ-സ്റ്റുഡൻ്റ്-എക്സ്’ വിസ എന്നിവ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു. എല്ലാ അപേക്ഷകരും സർക്കാർ ആരംഭിച്ച 'സ്റ്റഡി ഇൻ ഇന്ത്യ' (എസ്.ഐ.ഐ) പോർട്ടൽ ഉപയോഗിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
എസ്.ഐ.ഐ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ വിദേശ വിദ്യാർഥികൾക്ക് ഇ-സ്റ്റുഡന്റ്സ് വിസ സൗകര്യം പ്രയോജനപ്പെടുത്താം. ഇ-സ്റ്റുഡൻ്റ് വിസ കൈവശമുള്ളവരുടെ ആശ്രിതർക്ക് ഇ-സ്റ്റുഡൻ്റ്-x വിസ വാഗ്ദാനം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ ദീർഘകാല അല്ലെങ്കിൽ ഹ്രസ്വകാല കോഴ്സുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പ്രവേശന പ്രക്രിയയെ എസ്.െഎ.ഐ പോർട്ടൽ സഹായിക്കുന്നു. വിദ്യാർഥികൾ https://indianvisaonline.gov.in/ എന്ന പോർട്ടലിൽ വിസക്കായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ അവരുടെ അപേക്ഷയുടെ ആധികാരികത എസ്.ഐ.ഐ ഐ.ഡി പരിശോധിക്കും. അതിനാൽ വിദ്യാർഥികൾ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എസ്.ഐ.ഐ വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ പറഞ്ഞു.
ഏതെങ്കിലും എസ്.ഐ.ഐ പങ്കാളിത്ത സ്ഥാപനത്തിൽ നിന്ന് പ്രവേശന ഓഫർ ലെറ്റർ ലഭിച്ച ശേഷം വിദ്യാർത്ഥികൾക്ക് വിസക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ പഠിക്കാൻ പ്രവേശനം നേടുകയും റഗുലർ, ഫുൾ ടൈം സ്കീമിൽ അണ്ടർ ഗ്രാജുവേഷൻ, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് ഔപചാരിക പ്രോഗ്രാമുകൾ എന്നിവയിൽ ചേരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇ-സ്റ്റുഡന്റ് വിസ അനുവദിക്കും.
കോഴ്‌സിൻ്റെ കാലാവധി അനുസരിച്ച് അഞ്ചു വർഷം വരെയാണ് സ്റ്റുഡൻ്റ് വിസകൾ നൽകുന്നത്. കൂടാതെ, സാധുവായ ഇ-സ്റ്റുഡൻ്റ് വിസയുള്ളവർക്ക് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിൻ്റെ ഏത് പോർട്ടിൽ നിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എൻജിനീയറിങ്& ടെക്‌നോളജി, മാനേജ്‌മെൻ്റ്, അഗ്രികൾച്ചർ, സയൻസ്, ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ്, ഭാഷ തുടങ്ങിയ വിഷയങ്ങളിൽ 8000ലധികം വൈവിധ്യമാർന്ന കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന 600ലധികം പങ്കാളിത്ത സ്ഥാപനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം തേടുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഒരു പ്രധാന പ്രോജക്ടാണ് എസ്.ഐ.ഐ.
പഠനം, കൊമേഴ്‌സ്, നിയമം, ഫാർമസി, നഴ്സിങ് എന്നിവ ഉൾക്കൊള്ളുന്ന പാരാമെഡിക്കൽ സയൻസസ്, കൂടാതെ ബുദ്ധമത പഠനങ്ങൾ, യോഗ തുടങ്ങിയ പ്രത്യേക കോഴ്‌സുകളുമുണ്ട്. ബിരുദം (ബാച്ചിലേഴ്സ്), ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ്), ഡോക്ടറൽ ലെവൽ (പി.എച്ച്.ഡി), സർട്ടിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും വ്യത്യസ്ത തലങ്ങളിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് അവരുടെ താൽപര്യമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും പ്രീമിയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാനുമുള്ള സൗകര്യമുണ്ട്.
കൂടാതെ, എസ്.ഐ.ഐയിൽ കയറുന്നതിനുള്ള പ്രക്രിയ താരതമ്യേന എളുപ്പമാണെന്നും അതിന്റെ ഓൺലൈൻ അപേക്ഷാ സമർപണത്തിലൂടെയും വിദ്യാർഥികളുടെ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്നതിലൂടെയും പ്രവേശനം തേടുന്നതിനുള്ള അപേക്ഷകൾ കൂടുതൽ പ്രോസസ്സ് ചെയ്യുന്നതിലൂടെയും ചെയ്യാമെന്നും അധികൃതർ പറഞ്ഞു.
‘ഇപ്പോൾ രജിസ്റ്റർ ചെയ്യുക’ ടാബിൽ ക്ലിക്കുചെയ്‌ത് അപേക്ഷിക്കാനുള്ള ആദ്യ ഘട്ടം, അതായത് രജിസ്‌ട്രേഷൻ പൂർത്തിയാക്കി വിദ്യാർഥികൾക്ക് ഉടൻ തന്നെ ആരംഭിക്കാം. വിദ്യാർഥികൾ പേര്, രാജ്യം, ജനനത്തീയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ ലളിതമായ വിവരങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാനും ഇന്ത്യയിൽ പഠിക്കാൻ അപേക്ഷിക്കാനും ആഗ്രഹിക്കുന്ന ഓരോ വിദ്യാർഥിയും അവരുടെ അദ്വിതീയ എസ്.ഐ.ഐ ഐ.ഡി ഉണ്ടായിരിക്കണം. കാരണം ഈ ഐ.ഡിയാണ് അവരുടെ ഡാഷ്‌ബോർഡ് ആക്‌സസ് ചെയ്യാനും കോളേജ്, കോഴ്‌സ് അപേക്ഷകളുടെ പുരോഗതി, വിസ/ഇ-വിസ എന്നിവ ട്രാക്കുചെയ്യാനും സഹായിക്കുന്നത്. വിദ്യാർത്ഥി എസ്.ഐ.ഐ ഐഡി ഇല്ല എന്നതിനർത്ഥം പഠിക്കാനോ ഇന്ത്യയിലേക്ക് മാറാനോ സാധ്യതയില്ല എന്നാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.