കൊച്ചി: മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശന ഭാഗമായുള്ള നോർക്ക-യു.കെ കരിയർ ഫെയർ കൊച്ചിയിൽ തുടങ്ങി. താജ് ഹോട്ടലിൽ നടക്കുന്ന കരിയർ ഫെയറിൽ ഡോക്ടർമാർ, വിവിധ സ്‌പെഷാലിറ്റി നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഡയറ്റീഷൻ, റേഡിയോഗ്രാഫർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നിങ്ങനെ 13 മേഖലകളിൽ നിന്നുള്ളവർക്കായാണ് റിക്രൂട്ട്മെന്റ്.
രണ്ടാം ദിനം നഴ്സുമാർ, സീനിയർ കെയറർ എന്നിവർക്കും മൂന്നാം ദിനം ഡയറ്റീഷൻ, സ്പീച്ച് തെറപ്പിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്സ്, സോഷ്യൽ വർക്കർ, സീനിയർ കെയറർ തസ്തികകളിലേക്കും നാലാം ദിനം ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, നഴ്സുമാർ എന്നിവർക്കും അഞ്ചാം ദിനം നഴ്സ്, ഫാർമസിസ്റ്റ്, സീനിയർ കെയറർ എന്നിവർക്കും റിക്രൂട്ട്മെന്റ് നടക്കും. നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത് കോളശ്ശേരി, നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് മൈക്ക് റീവ്, ഹമ്പർ ആൻഡ് നോർത്ത് യോർക്ക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പിന്റെ സ്ട്രാറ്റജിക് കൾചറൽ ആൻഡ് വർക്ക് ഫോഴ്‌സ് ലീഡ് കാത്തി മാർഷല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.