ന്യൂഡൽഹി: 2020ലെ കോവിഡ് മഹാമാരി കോർപറേറ്റ് ജോലി നിയമനത്തിൽ മാത്രമല്ല, കേന്ദ്രസർക്കാറിനെയും ബാധിച്ചതായി കണക്കുകൾ. 2020-21 ൽ പുതുതായി നിയമനം ലഭിച്ചവരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 46.8 ശതമാനം കുറവുണ്ടായി. കേന്ദ്രമന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.
2019-20 കാലയളവിൽ 1,48,377 പേർക്കാണ് കേന്ദ്രസർക്കാർ ജോലി ലഭിച്ചതെങ്കിൽ ഈ വർഷം അത് 78,869 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയത് 2019-20ൽ ആയിരുന്നു.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി), യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ (യു.പി.എസ്.സി), റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്സ് (ആർ.ആർ.ബി) എന്നിവക്കാണ് കേന്ദ്രസർക്കാർ ജോലികളിലേക്ക് നിയമനം നടത്തേണ്ട ചുമതല.
ഈ വർഷം 4214 ഉദ്യോഗാർഥികളെ യു.പി.എസ്.സി നിയമിച്ചു. എസ്.എസ്.സി 68,891 േപർക്കും ആർ.ആർ.ബി 5764 പേർക്കും നിയമനം നൽകി -തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
2019-20ൽ ആർ.ആർ.ബി 1,28,456 ഉദ്യോഗാർഥികളെ നിയമിച്ച സ്ഥാനത്താണ് ഈ വർഷം 5764 പേർക്ക് മാത്രം നിയമനം നൽകിയത്. 2018-19കാലയളവിൽ 38,827 പേർക്കും 2017-19ൽ 77,192 പേർക്കും 2016-17ൽ 1,02,153 പേർക്കും പുതുതായി നിയമനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.