തൃശൂർ: കേരള കാര്‍ഷിക സർവകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താൽപര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍ നിന്നു അപേക്ഷ ഫോറം പൂരിപ്പിച്ചു സമർപ്പിക്കാം. 50% മാര്‍ക്കോടുകൂടി SSLC / തത്തുല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഏപ്രിൽ 17ന് കോഴ്സ് തുടങ്ങും.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി: ഏപ്രിൽ 16. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് celkau@gmail.com ലേക്ക് ഇ-മെയില്‍ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.