നിഗൂഢതയില്ലാത്ത അധ്യാപക നിയമന അഭിമുഖം...; അനുഭവങ്ങൾ വിവരിച്ച്​ പി.കെ പോക്കർ

കോഴിക്കോട്​: സംസ്​ഥാനത്തെ ചില സർവകലാശാലകളിൽ അധ്യാപകനിയമനത്തിൽ സംവരണ അട്ടിമറിയും രാഷ്​ട്രീയ നിയമനങ്ങളും നടക്കു​േമ്പാൾ ഒരു കേന്ദ്ര സർവകലാശാലയിലെ സുതാര്യമായ നിയമന നടപടികളെക്കുറിച്ച്​ ഇടത്​ ചിന്തകനും അധ്യാപകനുമായ പ്രഫ. പി.കെ. പോക്കറി​ന്‍റെ ഫേസ്​ബുക്ക് കുറിപ്പ്​. ​ ഒരു കേന്ദ്ര സർവകലാശാലയിലെ അധ്യാപക നിയമനത്തിൽ വിഷയ വിദഗ്​ധനായി പങ്കെടുത്തതി​ന്‍റെ അനുഭവങ്ങളാണ്​ കാലിക്കറ്റ്​ സർവകലാശാലയിലെ അധ്യാപകനായിരുന്ന പോക്കർ പങ്കു​െവച്ചത്​.

വൈസ് ചാൻസിലർ നേരിട്ടാണ് അഭിമുഖത്തിന്​ വിളിച്ചത്. എല്ലാം സുതാര്യമായിരുന്നു. സംവരണ തസ്തികകളും ജനറൽ തസ്​തികകളും ഏതെന്ന്​ നേരത്തേ തരംതിരിച്ചാണ്  അപേക്ഷ ക്ഷണിച്ചതും അഭിമുഖം നടത്തിയതുമെന്ന്​ പോക്കർ പറയ​ുന്നു. അതിനാൽ വിഷയ വിദഗ്ധരെ കബളിപ്പിക്കാനോ ഇരുട്ടിൽ നിർത്താനോ കഴിയില്ലെന്നും അദ്ദേഹം അഭി​പ്രായപ്പെടുന്നു.

യാതൊരു നിഗൂഢതയും അനുഭവപ്പെട്ടില്ല. ഒരു സർവകലാശാലയിലെ നിയമനം എപ്പോഴും സുതാര്യമായിരിക്കണം. അങ്ങിനെ കാര്യങ്ങൾ തീരുമാനിക്കാൻ വൈസ്​ ചാൻസലർമാർക്ക് കെൽപ്പുണ്ടായിരിക്കണമെന്നും ദീർഘകാലം അധ്യാപകനായിരുന്ന അദ്ദേഹം പറയുന്നു. അക്കാദമിക മികവുമാത്രമല്ല അക്കാദമിക ജീവിത സങ്കല്പവും അവർക്ക്​ അനിവാര്യമാണ്. നിലവിൽ സിൻഡിക്കേറ്റുകൾക്ക്​ പറയത്തക്ക അക്കാദമിക താല്പര്യങ്ങളൊന്നും എവിടെയും ഇല്ല.

മാസത്തിൽ ഒന്നോ രണ്ടോ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതാണ് സിൻഡിക്കേറ്റിന്​ മിക്കവാറും സർകലാശാലയുമായുള്ള ബന്ധം. യു.ജി.സി യുടെ നിബന്ധനകൾ പാലിച്ചും സംവരണം ആദ്യമേ പ്രഖ്യാപിച്ചും നടത്തിയ ഒരു അക്കാദമിക പ്രവർത്തനത്തിൽ പങ്കെടുത്തതിൽ മുൻകാലങ്ങളെക്കാൾ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും പി.കെ പോക്കർ ഫേസ്​ബുക്കിൽ കുറിച്ചു.


Tags:    
News Summary - pk pokker facebook post on university appointment interview experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.