തിരുവനന്തപുരം: ഇൗ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് 4,76,390 അപേക്ഷകൾ. ഒാൺലൈൻ അപേക്ഷ സമർപ്പണം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പൂർത്തിയായി. കഴിഞ്ഞവർഷം 4.85 ലക്ഷം അപേക്ഷകരുണ്ടായിരുന്നു.
അപേക്ഷകരിൽ 4,20,139 പേരാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചത്. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ അവശേഷിക്കുന്നത് 56,251 പേർ. കാൻഡിഡേറ്റ് ലോഗിൻ ചെയ്യാൻ സെപ്റ്റംബർ നാലിന് വൈകുന്നേരം അഞ്ചുവരെ സമയമുണ്ട്. അപേക്ഷയിൽ മാറ്റം വരുത്താനോ പുതിയ അപേക്ഷ സമർപ്പിക്കാനോ ഇൗ ഘട്ടത്തിൽ സാധിക്കില്ല.
കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിലാണ് -80,890 പേർ. ആകെയുള്ള 47,63,90 അപേക്ഷകരിൽ 4,21,895 പേർ എസ്.എസ്.എൽ.സിയും 39,335 പേർ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയും 3,887 പേർ െഎ.സി.എസ്.ഇ പരീക്ഷയും വിജയിച്ചവരാണ്. 11,273 പേർ മറ്റ് തത്തുല്യപരീക്ഷകൾ വിജയിച്ചവരാണ്.
ട്രയൽ അലോട്ട്മെൻറ് സെപ്റ്റംബർ അഞ്ചിനാണ്. ആദ്യ അലോട്ട്മെൻറ് സെപ്റ്റംബർ 14നും മുഖ്യ അലോട്ട്മെൻറ് ഒക്ടോബർ ആറിനും അവസാനിക്കും. ഒക്ടോബർ ഒമ്പത് മുതൽ 31 വരെയാണ് സപ്ലിമെൻററി അലോട്ട്മെൻറ്. ഒക്ടോബർ 31ന് പ്രവേശനം അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.