തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.
കഴിഞ്ഞവർഷം 85.13 ശതമാനമായിരുന്നു വിജയം. ഹയർസെക്കൻഡറി പരീക്ഷയുടെ ചരിത്രത്തിലെ ഉയർന്ന വിജയമാകും ഇത്തവണത്തേത്. മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനയുണ്ടാകും. കഴിഞ്ഞവർഷം 234 വിദ്യാർഥികൾ മുഴുവൻ മാർക്കും 18,510 പേർ മുഴുവൻ വിഷയത്തിലും എ പ്ലസും നേടിയിരുന്നു. ഇൗ വർഷം 4,46,471 പേരാണ് പരീക്ഷയെഴുതിയത്.
ഫലമറിയാവുന്ന വെബ്സൈറ്റുകൾ:
മൊബൈൽ ആപ്ലിക്കേഷനുകൾ: Saphalam2021, iExaMs-Kerala
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.