കൊച്ചിൻ ഷിപ്യാർഡിന് കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ജനുവരിയിൽ തുടരുന്ന എക്സ് റസിഡൻഷ്യൽ പ്രീ-സീ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, അപേക്ഷാ ഫോറത്തിന്റെ മാതൃക www.cs/meti.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഷിപ്പിങ് കമ്പനികളും മറ്റും സ്പോൺസർ ചെയ്യുന്നവരെയും പരിഗണിക്കും. നവംബർ 21വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രവേശന നടപടികളും വെബ്സൈറ്റിലുണ്ട്.
പ്രവേശന യോഗ്യത: മെക്കാനിക്കൽ/നോവൽ ആർക്കിടെക്ച്ചർ/മറൈൻ എൻജിനീയറിങ് ബ്രാഞ്ചിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബി.ടെക് ബിരുദം. പ്രായപരിധി 1.1.2024ൽ 28. പാസ്പോർട്ട് ഉണ്ടായിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. 157 സെ.മീറ്റർ ഉയരവും അതിനനുസൃതമായ ഭാരവും നല്ല കാഴ്ച, കേൾവിശക്തിയും ഉണ്ടായിരിക്കണം.
60 ശതമാനം മാർക്കോടെ ബി.ടെക് ബിരുദമുള്ള പ്രായം 24 കവിയാത്തവർക്ക് സ്പോൺസർഷിപ് വിഭാഗത്തിൽ മുൻഗണന ലഭിക്കും. ജനുവരി, സെപ്റ്റംബർ ബാച്ചുകളിലായി 114 സീറ്റുകളാണുള്ളത്. മൊത്തം കോഴ്സ് ഫീസ് 4,75,000 രൂപ. അഡ്മിഷൻ ചാർജ് 10,000 രൂപ. വനിതകൾക്ക് 3,72,500 രൂപയാണ് കോഴ്സ് ഫീസ്. ബോർഡിങ്, ലോഡ്ജിങ് അടക്കമുള്ള ഫീസ് നിരക്കാണിത്. ആവശ്യമുള്ളവർക്ക് വിദ്യാഭ്യാസ വായ്പാസൗകര്യം ലഭിക്കും. അന്വേഷണങ്ങൾക്ക് meti.admnoff@cochinshipyard.in എന്ന ഇ-മെയിലിലും 0484-4011596/2501223/8129823739 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.