ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷക്ക് യു.പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചു. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ ആൻഡ് ഇന്റർവ്യൂ) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ജൂൺ അഞ്ചിന് ദേശീയതലത്തിൽ നടത്തുന്ന സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ അഭിമുഖീകരിച്ചാൽ മതി. ഇതിൽ യോഗ്യത നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് ക്ഷണിക്കുക. വിജ്ഞാപനം www.upsc.gov.inൽ.
സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷയെഴുതുന്നതിന് www.upsconline.nic.inൽ ഫെബ്രുവരി 22 വൈകീട്ട് ആറിനകം ഓൺലൈനായി അപേക്ഷിക്കണം. ഫീസ് 100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്കും ഫീസില്ല.
യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾചർ, ഫോറസ്ട്രി, എൻജിനീയറിങ് വിഷയങ്ങളിലൊന്നിൽ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി. ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും ഫൈനൽ പരീക്ഷയെഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം. ഫോറസ്റ്റ് സർവിസ് മെയിൻ പരീക്ഷക്ക് മുമ്പായി യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2022 ആഗസ്റ്റ് ഒന്നിന് 21-32 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ ഉൾപ്പെടെ സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം.പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് മെയിൻ പരീക്ഷയെഴുതാവുന്നത്.
മെയിൻ എഴുത്തുപരീക്ഷയിൽ ആറു പേപ്പറുകളുണ്ട്. പേപ്പർ ഒന്ന് ജനറൽ ഇംഗ്ലീഷ് 300 മാർക്ക്, പേപ്പർ II പൊതുവിജ്ഞാനം 300 മാർക്ക്, പേപ്പർ III-VI രണ്ട് ഓപ്ഷനൽ വിഷയങ്ങളെ അധിഷ്ഠിതമാക്കിയുള്ള ചോദ്യങ്ങൾ. ഓരോ പേപ്പറിനും 200 മാർക്ക് വീതം. 16 ഓപ്ഷനൽ വിഷയങ്ങൾ ലഭ്യമാണ്. ഇതിൽനിന്നും രണ്ടെണ്ണം പരീക്ഷക്കായി തിരഞ്ഞെടുക്കാം.ഇന്റർവ്യൂ പേഴ്സനാലിറ്റി ടെസ്റ്റ് 300 മാർക്ക്. 151 ഒഴിവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.