കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി 246/2021 മുതൽ 286/2021 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൗദ്യോഗിക വിജ്ഞാപനം ആഗസ്റ്റ് രണ്ടിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ്/നോട്ടിഫിക്കേഷൻ ലിങ്കിലും ലഭ്യമാണ്.
അർഹരായ ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷ നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ എട്ടിനകം സമർപ്പിക്കണം.
തസ്തികകളും വകുപ്പുകളും ചുവടെ
ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് II (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -I (സിവിൽ), (കേരള തുറമുഖ വകുപ്പ്) ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ) (ഹാർബർ എൻജിനീയറിങ്), ഫിഷറീസ് അസിസ്റ്റൻറ് (ഫിഷറീസ് വകുപ്പ്), പൊലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്) (പൊലീസ്), അസിസ്റ്റൻറ് ഗ്രേഡ് II (കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ), ബോട്ട് ലാസ്കർ (കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്), ടെക്നീഷ്യൻ ഗ്രേഡ് II (ഓപറേറ്റർ) (കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ), ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്, മലയാളം -(വിദ്യാഭ്യാസ വകുപ്പ്), ആയുർവേദ തെറപ്പിസ്റ്റ് (ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ), എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ് (വിമുക്ത ഭടന്മാർക്കു മാത്രം) (എൻ.സി.സി സൈനിക് വെൽഫെയർ), ലൈൻമാൻ (പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിങ്), ഇലക്ട്രീഷ്യൻ (ആനിമൽ ഹസ്ബൻഡ്രി), ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് (ടൂറിസം), ബൈൻഡർ ഗ്രേഡ് II (വിവിധ വകുപ്പുകൾ), സെക്യൂരിറ്റി ഗാർഡ് (ഹെൽത്ത്് സർവിസസ്), ലൈൻമാൻ (ഗ്രേഡ് I -റവന്യൂ), അസിസ്റ്റൻറ് പ്രഫസർ (വിവിധ വിഷയങ്ങൾ -ആയുർവദം), നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്സ് (വി.എച്ച്.എസ്.ഇ), ഹെഡ്മാസ്റ്റർ (ഹൈസ്കൂൾ)/എ.ഇ.ഒ (ജനറൽ െപ്രാഡക്ഷൻ) നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) വിവിധ വിഷയങ്ങൾ (വി.എച്ച്.എസ്.ഇ), അസിസ്റ്റൻറ് പ്രഫസർ (അറബിക്) (കൊളീജിയറ്റ് എജുക്കേഷൻ), ബോട്ട് ഡ്രൈവർ (വാട്ടർ ട്രാൻസ്പോർട്ട്), ബ്രാഞ്ച് മാനേജർ (ജില്ല സഹകരണ ബാങ്ക്), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കന്നട) -ജുഡീഷ്യൽ), ലോവർ ഡിവിഷൻ ക്ലർക്ക് (വിമുക്ത ഭടന്മാർ മാത്രം) (എൻ.സി.സി/സൈനിക് വെൽഫെയർ) പവർ ലാൻഡ്രി അറ്റൻഡർ (മെഡിക്കൽ എജുക്കേഷൻ).
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം, ശമ്പളനിരക്ക് മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.