കേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്മെന്റ് വിദഗ്ധരെ തേടുന്നു. ഇനി പറയുന്ന തസ്തികകളിലാണ് നിയമനം.
1. സീനിയർ റിലേഷൻഷിപ് മാനേജേഴ്സ് -ഒഴിവുകൾ 320. 2. ഇ-വെൽത്ത് റിലേഷൻഷിപ് മാനേജർ -ഒഴിവുകൾ 24. 3. ഗ്രൂപ്പ് സെയിൽസ് ഹെഡ് (വെർച്വൽ RM സെയിൽസ് ഹെഡ്) - 1. 4. ഓപറേഷൻസ് ഹെഡ് -വെൽത്ത് 1.
യോഗ്യതാ മാനദണ്ഡങ്ങൾ, പ്രവൃത്തിപരിചയം, സെലക്ഷൻ നടപടി, ശമ്പളം, സംവരണമടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in ൽ (കരിയർ പേജ് -കറന്റ് ഓപർച്യുണിറ്റീസ് സെലക്ഷൻ ലിങ്കിൽ) നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ഒക്ടോബർ 20 വരെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം/ഗ്രൂപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അഞ്ചുവർഷത്തേക്ക് കരാർ നിയമനമാണ്. എന്നാൽ, പ്രവർത്തനമികവ് കണക്കിലെടുത്ത് സേവന കാലാവധി നീട്ടിനൽകാനുള്ള ഓപ്ഷൻ ബാങ്കിനുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.