ലണ്ടൻ: പഠിക്കാൻ പ്രത്യേക പ്രായം ഉണ്ടോ? പഠനത്തിന് കാലമോ പ്രായമോ ഒരു തടസ്സമേയല്ലെന്നാണ് ഡോ. നിക്ക് ആക്സ്റ്റൺ പറയുന്നത്. അതിനു മുമ്പ് ഡോ. നിക്ക് ആക്സ്റ്റൺ ആരെന്ന് നോക്കാം. 76ാം വയസിലാണ് അദ്ദേഹം തന്റെ പി.എച്ച്.ഡി പൂർത്തിയാക്കിയത്. യു.കെ സ്വദേശിയാണ്. 1970ലാണ് ഡോ. നിക്ക് ആക്സ്റ്റൺ പി.എച്ച്.ഡി പഠനം തുടങ്ങിയത്. പിറ്റ്സ്ബർഗ് സർവകലാശാലയിൽ മാത്തമാറ്റിക്കൽ സോഷ്യോളജിയിൽ ഗവേഷണം തുടങ്ങിയത്. അതു പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് യു.കെയിലേക്ക് പോകേണ്ടി വന്നു. അതിനിടെ ഫുൾബ്രൈറ്റ് സ്കോളർഷിപ്പും ലഭിച്ചു.
2016ൽ 69 കാരനായ നിക്ക് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിൽ എം.എ ഫിലോസഫിക്ക് ചേർന്നു. 2023 ഫെബ്രുവരി 14ന് അദ്ദേഹത്തിന് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. ഭാര്യ ക്ലെയർ ആക്സ്റ്റെനും 11 വയസുള്ള പേരക്കുട്ടി ഫ്രേയയും ചടങ്ങിന് സാക്ഷിയായി.
ഗവേഷണം വലിയ ബുദ്ധിമുട്ടായിരുന്നുവെന്നാണ് നിക്ക് പറയുന്നത്. അത് പൂർത്തിയാക്കാൻ 50 വർഷമെടുത്തത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വ്യക്തിയും പുലർത്തുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്റെ പെരുമാറ്റം മനസ്സിലാക്കുന്നതിനുള്ള സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചായിരുന്നു ഗവേഷണം. രണ്ട് കുട്ടികളുടെ പിതാവായ ഇദ്ദേഹം നാലു കുട്ടികളുടെ മുത്തശ്ശനും കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.