കോഴിക്കോട്: ജില്ലയിൽ സ്കൂൾ, കോളജ് പ്രവേശനത്തിന് സ്പോർട്സ് ക്വോട്ട കുറുക്കുവഴിയാകുന്നു. വ്യാജ കായികതാരങ്ങൾ ചുളുവിൽ പ്രവേശനം നേടുമ്പോൾ അഴിമതിയും വെട്ടിപ്പും തടയാൻ അധികൃതർക്ക് താൽപര്യമില്ല. ചില കായിക അസോസിയേഷൻ ഭാരവാഹികൾക്ക് വൻ തുക നൽകി കായികമത്സരത്തിൽ ജയിച്ചതായും ജില്ലയെ പ്രതിനിധാനംചെയ്തതായുമുള്ള സർട്ടിഫിക്കറ്റ് വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. ചാമ്പ്യൻഷിപ്പുകളിലോ മത്സരങ്ങളിലോ പങ്കെടുക്കാതെയാണ് പണം കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങി പ്രവേശനം ഉറപ്പിക്കുന്നത്. യഥാർഥ കായികതാരങ്ങൾക്ക് അപമാനമാകുന്ന ഇത്തരം തട്ടിപ്പിനെതിരെ സർക്കാറോ പൊലീസോ നടപടിയെടുക്കുന്നില്ല.
പ്ലസ്വൺ, ബിരുദപ്രവേശന നടപടികൾ തുടങ്ങിയതോടെ കായിക സംഘാടകരിൽ ചില താപ്പാനകൾക്ക് വമ്പൻ കൊയ്ത്താണ്. ചില അപ്രധാന ഇനങ്ങളുടെ അസോസിയേഷനുകളാണ് വ്യാജ കായികതാരങ്ങളെ 'വാർത്തെടുക്കുന്നത്'. സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തിന്റെ മറവിലാണ് പ്രവർത്തനം. സ്പോർട്സ് കൗൺസിലുമായി ബന്ധമുള്ള ചില അസോസിയേഷൻ ഭാരവാഹികളും സർട്ടിഫിക്കറ്റ് മാഫിയക്ക് പിന്നിലുണ്ടെന്നാണ് സൂചന. സർക്കാർ ശമ്പളവും പെൻഷനും പറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സർട്ടിഫിക്കറ്റിന്റെ ആധികാരികത സ്പോർട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ, കോളജ് പ്രവേശനത്തിന് ഇത്തരം സംവിധാനങ്ങളില്ല. പ്ലസ് വൺ പ്രവേശനത്തിന് സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിലെ തട്ടിപ്പുപോലും കൃത്യമായി കണ്ടുപിടിക്കാനാവില്ല. അംഗീകാരമുള്ള ഏതെങ്കിലും അസോസിയേഷനിലെ ഭാരവാഹി കാശ് വാങ്ങി വിദ്യാർഥിക്ക് സർട്ടിഫിക്കറ്റ് നൽകിയാൽ സ്പോർട്സ് കൗൺസിലും ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കേണ്ട ഗതികേടിലാണ്.
വില തുച്ഛം, ഗുണം മെച്ചം
കോളജുകളിൽ പ്രവേശനം നേടുന്നത് അത്ര എളുപ്പമല്ല. പ്ലസ് ടുവിന് 90 ശതമാനത്തിലേറെ മാർക്കുള്ളവർക്കുപോലും കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റിൽ ഇടം പിടിക്കാൻ പ്രയാസമാണ്. മാനേജ്മെന്റ് ക്വോട്ടയിൽ സീറ്റ് കിട്ടാൻ ഒരുലക്ഷം രൂപയെങ്കിലും വേണം. ഉന്നതരുടെ ശിപാർശ പുറമെ. ഇത്തരം കടമ്പകൾ മറികടക്കാനാണ് സ്പോർട്സ് ക്വോട്ട എന്ന കുറുക്കുവഴി തേടുന്നത്. 5000 രൂപ മുതൽ നൽകിയാൽ സർട്ടിഫിക്കറ്റ് കിട്ടും. പിന്നെ പ്രവേശനം ഉറപ്പ്. ബിരുദ പഠനത്തിന്റെ മൂന്നുവർഷവും പിന്നെ കായിക മത്സരത്തിൽ പങ്കെടുക്കേണ്ട. പരിശീലനത്തിന് സൗകര്യമില്ല, ടീമില്ല തുടങ്ങിയ കാരണം പറഞ്ഞ് രക്ഷപ്പെടാം.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിനായി ഏകജാലക ഓൺലൈൻ അപേക്ഷക്ക് പുറമെ സർട്ടിഫിക്കറ്റുകൾ നേരിട്ടും സമർപ്പിക്കണം. ഇങ്ങനെ കിട്ടുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത കോളജ് അധികൃതർക്കും അറിയാത്തതിനാൽ ചുളുവിൽ പ്രവേശനം ഉറപ്പിക്കാം. അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമടക്കമുള്ള സർട്ടിഫിക്കറ്റാണ് സമർപ്പിക്കുന്നതെന്ന് കോളജ് അധികൃതർ പറയുന്നു. ലോക്ഡൗൺ കാലത്തും അതത് പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായ സമയത്തും മത്സരങ്ങൾ നടത്തിയതായുള്ള സർട്ടിഫിക്കറ്റുകളുമുണ്ട്. തീയതിയും വർഷവും സൗകര്യപ്രകാരം എഴുതിയാണ് സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നത്. സത്യമാണോ കള്ളമാണോ എന്നറിയാൻ മെഡൽ കൂടി ചോദിക്കേണ്ട അവസ്ഥയിലാണ് കോളജ് അധികൃതർ.
ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ കോളജുകളിലാണ് തട്ടിപ്പ് സംഘം നോട്ടമിടുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കായിക അസോസിയേഷൻ ഭാരവാഹികൾക്കും പങ്കുണ്ട്. പ്രമുഖ കോളജുകളിലെല്ലാം കൃത്യമായ രീതിയിൽ കായിക പ്രതിഭകളെ പ്രവേശിപ്പിക്കുകയും ഇത്തരം കുട്ടികൾ അതത് സ്ഥാപനങ്ങൾക്ക് അഭിമാനമാകുകയും ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.