തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2022-23 അധ്യയനവർഷത്തെ ത്രിവത്സര എൽഎൽ.ബി കോഴ്സ് കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in വെബ്സൈറ്റിലൂടെ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരം: എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2022-'23 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. കോഴ്സ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിലെ 14 ജില്ലകളിലെയും കേന്ദ്രങ്ങളിൽ പരീക്ഷയുണ്ടാകും. അപേക്ഷാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ജൂലൈ 26 മുതൽ ആഗസ്റ്റ് നാല് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.