ബംഗളൂരു: ബിരുദധാരികൾക്ക് അവസരമൊരുക്കി ഐ.ടി ഭീമൻമാരായ വിപ്രോ. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. എലൈറ്റ് നാഷനൽ ടാലന്‍റ് ഹണ്ട് വഴിയാണ് ബിരുദധാരികളെ തെരഞ്ഞെടുക്കുക.
ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്കുകാർക്കാണ് അവസരം. 2020, 2021, 2022 വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫാഷൻ ടെക്നോളജി, ടെക്സ്റ്റൈൽ എൻജിനീയറിങ്, അഗ്രികൾച്ചർ, ഫുഡ് ടെക്നോളജി ബിരുദക്കാർക്ക് അപേക്ഷിക്കാനാകില്ല.
പത്ത്, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം എന്നിവയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം. വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്നുവർഷം വരെ കഴിഞ്ഞവർക്കും ടാലന്‍റ് ഹണ്ടിൽ പങ്കാളികളാകാം.
ഉദ്യോഗാർഥികളുടെ വയസ് 25ൽ കൂടരുത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വിപ്രോയുടെ ഏതെങ്കിലും ടാലന്‍റ് ഹണ്ട് പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാനാകില്ല. പ്രൊജക്ട് എൻജിനീയർ തസ്തികയിലേക്കാണ് അവസരം. 3.5 ലക്ഷമാണ് വാർഷിക ശമ്പളം. 2022 ജനുവരി 31 മുതൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.