?????????????? ??????? ??????

ജടായുപ്പാറയിലെ ജലശിൽപം

ഒറ്റപ്പെട്ട ഒരു പാറക്കെട്ടല്ല ഇന്ന് ജടായുപ്പാറ. മനോഹരമായ ‘ജല’ശിൽപങ്ങൾ അവിടെ ഉയർന്നിരിക്കുന്നു. ഒരു ശിൽപത്തിനൊപ്പം ഒരു നാടിെൻറ ജലധമനികൾ ഉൗഷരമാകുന്നതിെൻറ വർണചിത്രം അവിടെ അനുഭവിച്ചറിയാം.  ജലസംരക്ഷണത്തിന് പാഠപുസ്തകം പോലെ മലയാളി  നോക്കിക്കാണേണ്ട ഒരിടം.  രാജീവ് അഞ്ചൽ എന്ന സംവിധായകെൻറ അഭിമാനാർഹമായ നേട്ടം കൂടിയാണ് ജടായുപ്പാറയുടെ പുതിയ തലയെടുപ്പുകൾ.
കൊല്ലം ചടയമംഗലത്താണ് ജടായുപ്പാറ.
സമുദ്രനിരപ്പിൽനിന്ന് 750 അടി ഉയരം. 65 ഏക്കർ പാറക്കെട്ടുകളും താഴ്വരകളും നിറഞ്ഞ ഒരിടം. ഇവിടെ 12 വർഷം മുമ്പ് ഒരു ശിൽപ നിർമാണത്തിനായാണ് ചലച്ചിത്ര സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചൽ എത്തുന്നത്. ജടായു എന്ന ഇതിഹാസ പക്ഷിയെ പാറയിൽ കൊത്തിയെടുക്കാനായിരുന്നു ആദ്യ തീരുമാനം.ശിൽപത്തിെൻറ നിർമാണം പുരോഗമിച്ചപ്പോൾ 65 ഏക്കർ പരന്നുകിടക്കുന്ന ജടായുപ്പാറയെ ഒരു ടൂറിസം േപ്രാജക്ടാക്കി മാറ്റാൻ സർക്കാർ തീരുമാനിക്കുന്നു. അതിനായി അദ്ദേഹത്തിനെതന്നെ സർക്കാർ ചുമതലയേൽപിച്ചു. 65 ഏക്കർ പദ്ധതി പ്രദേശത്തെ  പ്രകൃതിയും മൃഗങ്ങളുമടങ്ങുന്ന ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ഒരു ടൂറിസം േപ്രാജക്ട്. അതായിരുന്നു  നേരിട്ട വെല്ലുവിളിയും. ഈ പാറക്കെട്ടിൽ എങ്ങനെ വർഷം മുഴുവനും ജലം എത്തിക്കും? രാജീവ് അഞ്ചൽ വഴി കണ്ടെത്തി. ജടായുപ്പാറയിലെ രണ്ട് കൂറ്റൻ പാറക്കെട്ടുകളെ കൂട്ടിയോജിപ്പിച്ച് ചെക് ഡാം മോഡലിൽ ഒരു കൂറ്റൻ മഴവെള്ള സംഭരണി സ്ഥാപിക്കുക. ഈ  കൂറ്റൻമഴവെള്ള സംഭരണി വൈകാതെ യാഥാർഥ്യമായി. അതോടെ ജടായുപ്പാറയിൽ ജലം സുലഭമായി. വെള്ളത്തിെൻറ സംഭരണത്തിനുള്ള ആശയങ്ങൾ ഒരു മഴവെള്ള സംഭരണിയിൽ നിർത്തിയില്ല. കുറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് ലഭിക്കുന്ന മഴ  പാഴാക്കിക്കളയാൻ പാടില്ല. 
അതിനായി പദ്ധതി പ്രദേശത്ത് വലിയ മഴക്കുഴികൾ തീർത്ത് മഴവെള്ളത്തെ ഭൂമിയിലേക്ക് വലിച്ചെടുക്കാനായി ശ്രമം. അങ്ങനെ ഭൗമാന്തർജലചംക്രമണം ശക്തമാക്കുക. അതും വിജയം കണ്ടു. പിന്നാലെ 65 ഏക്കറിൽ പ്രകൃതി ശക്തിയോടെ തഴച്ചുവളർന്നു. ഇവിടേക്ക് ഔഷധസസ്യങ്ങളുടെ വലിയൊരു സഞ്ചയംതന്നെ എത്തിച്ച് പ്രകൃതിയെ കൂടുതൽ സൗന്ദര്യമുള്ളതാക്കി. അ
തോടെ, കൂടുതൽ ചെറുമൃഗങ്ങളും എത്തി. വള്ളിപ്പടർപ്പുകളും കാടും ഔഷധസസ്യങ്ങളുടെ താഴ്വരകളും ചേർന്ന് ജടായുപ്പാറ ഒരു തോട്ടമായി മാറി. അവിടെയുള്ള ഓരോ ജീവജാലത്തിനും ജലവും മണ്ണും നൽകി രാജീവ് അഞ്ചൽ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുത്തു. ഏത് കൊടിയ വരൾച്ചയെ നേരിടാനും ഇപ്പോൾ ജടായു ടൂറിസം േപ്രാജക്ട് സജ്ജം. ഇപ്പോൾ ഏത് കൊടിയ വരൾച്ചയിലും ജലം സമൃദ്ധമായുണ്ട്. ഏക്കർ കണക്കിനുള്ള ഔഷധ സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും സമൃദ്ധമായി വളരാനുള്ള ജലം. കുരങ്ങന്മാർക്കും ചെറുമൃഗങ്ങൾക്കും ദാഹമകറ്റാനുള്ള ജലം. കൂടാതെ നിർമാണം അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന േപ്രാജക്ടിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും സുഗമമായി കൊണ്ടു പോകാനുള്ള ജലം.  വൈകാതെ ഇവിടേക്ക് എത്താൻ പോകുന്ന ആയിരക്കണക്കിന് സഞ്ചാരികൾക്ക് യഥേഷ്ടം ഉപയോഗിക്കാനുള്ള ജലം. 
കുടിവെള്ളക്ഷാമം മാജിക്കുകൊണ്ട്  പരിഹരിക്കാമെന്ന ചിന്ത എപ്പോഴും വ്യാമോഹം മാത്രമാണെന്നും ഏറ്റവും ആദ്യം വേണ്ട തിരിച്ചറിവ് ഭൂമിയുടെ ഉള്ളിൽ ജലേസ്രാതസ്സുകളില്ലെന്നും മഴയാണ് വൻകരകളിലെ ജലേസ്രാതസ്സ് എന്നുമാണെന്ന്  രാജീവ് അഞ്ചൽതന്നെ വ്യക്തമാക്കുന്നു. ‘മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥാനങ്ങളിൽ തന്നെയുള്ള മൺപാളികളിലേക്ക് ക്രമമായ തോതിൽ എത്തിക്കുന്നതിന് മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇവിടെ വേണ്ടത്. ചരിഞ്ഞ ഭൂപ്രതലത്തിലൂടെയുള്ള ഒഴുക്ക് നഷ്ടംമാത്രമാണ് സൃഷ്ടിക്കുക’. വരൾച്ചയുടെയും കുടിവെള്ള ദൗർലഭ്യത്തിെൻറയും നാളുകളിൽ കേരളത്തിന് പലതരത്തിലും മാതൃകയാണ് ജടായുപ്പാറ. ഇവിടേക്ക് എത്തുന്ന ഒരോ യാത്രികനും പ്രകൃതി സംരക്ഷണത്തിെൻറ വലിയ പാഠങ്ങൾ നേരിട്ട് അറിയും.    
 

Tags:    
News Summary - 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 08:15 GMT
access_time 2024-09-29 08:09 GMT