മൂ​ന്നാം ത​രം​ഗം അ​പ​ക​ട​കാ​രി​യ​ല്ലേ?

കോ​വി​ഡി​‍െൻറ മൂ​ന്നാം ത​രം​ഗം നേ​രി​ടേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും മ​റ്റു​മു​ള്ള ച​ർ​ച്ച ധാ​രാ​ള​മാ​യി കേ​ട്ടു​വ​രു​ന്നു. അ​തി​നി​ട​യി​ൽ മൂ​ന്നാം ത​രം​ഗം അ​ത്ര രൂ​ക്ഷ​മാ​വി​ല്ലെ​ന്ന വാ​ദ​വും പ​ര​ക്കു​ന്നു​ണ്ട്. ചി​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കൂ​ടി​യും കു​റ​ഞ്ഞും സ​മൂ​ഹ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​യി കാ​ണാം. ത​രം​ഗ​ങ്ങ​ൾ എ​ന്ന് നാം ​വി​ളി​ക്കു​ന്ന​ത് ഈ ​പ്ര​തി​ഭാ​സ​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ൽ​കു​ന്ന നി​ർ​വ​ച​ന​പ്ര​കാ​രം, നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ വൈ​റ​സ്​ വ്യാ​പ​നം ശ​ക്ത​മാ​യി പു​ന​രാ​രം​ഭി​ക്കു​മ്പോ​ഴാ​ണ് ത​രം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​മാ​ണ് ത​രം​ഗ​രൂ​പ​ത്തി​‍െൻറ അ​ടി​സ്ഥാ​നം.

എ​ന്നാ​ൽ ഫൈ​സ​യോ, സു​കാ​ഘോ​ഷി എ​ന്നീ ഗ​വേ​ഷ​ക​ർ ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ ജേ​ണ​ലി​ൽ അ​ടു​ത്തി​ടെ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ത​രം​ഗ​ങ്ങ​ളെ മ​റ്റൊ​രു രീ​തി​യി​ൽ കാ​ണാ​ൻ ശ്ര​മി​ക്കു​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണ​മ​ല്ല, രോ​ഗം സ​മൂ​ഹ​ത്തി​ൽ സൃ​ഷ്​​ടി​ക്കു​ന്ന ആ​ഘാ​ത​മാ​ണ് ത​രം​ഗ​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. കോ​വി​ഡി​‍െൻറ സാ​മൂ​ഹി​ക രോ​ഗാ​തു​ര​ത തു​ട​ർ​പ​ഠ​ന​ത്തി​ന​ു വെ​ക്കു​ക​യാ​ണി​വ​ർ ചെ​യ്യു​ന്ന​ത്. ഇ​ത​നു​സ​രി​ച്ചു ഒ​ന്നാം ത​രം​ഗ​മെ​ന്നാ​ൽ കോ​വി​ഡ് രോ​ഗം നേ​രി​ട്ട് കാ​ര​ണ​മാ​കു​മെ​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു; ആ​ശു​പ​ത്രി​വാ​സം, മ​ര​ണം, മ​റ്റു ശാ​രീ​രി​ക പ​രാ​ധീ​ന​ത​ക​ൾ എ​ല്ലാം ഇ​തി​ൽ​പെ​ടും.

ര​ണ്ടാം ത​രം​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ന് ഇ​ട​ക്കാ​ല​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി​വ​രു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്താ​നാ​വാ​ത്ത​ത്, സ്ക്രീ​നി​ങ്, വാ​ക്‌​സി​നേ​ഷ​ൻ എ​ന്നി​വ ല​ഭി​ക്കാ​തി​രി​ക്ക​ൽ, കാ​ൻ​സ​ർ പോ​ലെ സ​ങ്കീ​ർ​ണ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ മാ​റ്റി​വെ​ക്കേ​ണ്ടി​വ​രി​ക, എ​ന്നി​വ പ്ര​ശ്ന​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു. മൂ​ന്നാം ത​രം​ഗ​മാ​യി ഇ​വ​ർ കാ​ണു​ന്ന​ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന രീ​തി​യാ​ണ്. എ​ങ്ങ​നെ​യാ​ണ് അ​ടു​ത്ത​ത​ല​മു​റ​യെ കോ​വി​ഡ് ബാ​ധി​ക്കു​ക; ഇ​പ്പോ​ൾ ത​ന്നെ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളും വാ​ർ​ദ്ധ​ക്യ​ത്തി​ലു​ള്ള​വ​രും സ്ത്രീ​ക​ളും ഉ​ണ്ട​ല്ലോ. ആ​രോ​ഗ്യ​സേ​വ​നം ല​ഭി​ക്കു​ന്ന​തി​ൽ വ​രു​ന്ന അ​സ​മ​ത്വം, അ​പ്രാ​പ്യ​ത എ​ന്നി​വ പ്ര​വ​ചി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ ധ​ന​വി​നി​യോ​ഗ​വും ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​ള്ള ആ​സൂ​ത്ര​ണ​വും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​തി സ​ങ്കീ​ർ​ണ​മാ​യ സാ​മൂ​ഹി​കാ​വ​സ്ഥ​യു​ണ്ടാ​കും എ​ന്ന​തി​ൽ സം​ശ​യം വേ​ണ്ട. പു​തി​യ ആ​ശ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ സാ​മൂ​ഹി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ വി​ക​സ​ന​മു​ര​ടി​പ്പ് ക്ര​മേ​ണ ഉ​ണ്ടാ​യി​വ​രും. ഇ​പ്പോ​ൾ ത​ന്നെ, ഗ​ർ​ഭി​ണി​ക​ളി​ലെ അ​നീ​മി​യ, ശൈ​ശ​വ​ത്തി​ലെ വ​ള​ർ​ച്ചാ​വി​ളം​ബം എ​ന്നി​വ നി​ല​വി​ലു​ള്ള​തി​നാ​ൽ കോ​വി​ഡാ​ന​ന്ത​ര ആ​സൂ​ത്ര​ണം അ​ടി​യ​ന്ത​ര​സ്വ​ഭാ​വം കൈ​വ​രി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ഡോ. ​ടെ​ഡ്രോ​സി​‍െൻറ അ​ഭി​പ്രാ​യ​ത്തി​ൽ നാ​മി​പ്പോ​ൾ മൂ​ന്നാം ത​രം​ഗ​ത്തി​‍െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ്. ജൂ​ലൈ മാ​സ​ത്തി​ൽ ആ​ദ്യ നാ​ലാ​ഴ്ച​ക​ളി​ലും ലോ​ക​ത്തെ കോ​വി​ഡ് ബാ​ധ വ​ർ​ധി​ച്ചു വ​രു​ന്നു. അ​തി​നു മു​മ്പു​ള്ള പ​ത്താ​ഴ്ച്ച മ​ര​ണ​നി​ര​ക്കി​ൽ അ​യ​വു​ണ്ടാ​യെ​ങ്കി​ലും ഇ​പ്പോ​ൾ അ​തി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ വ​ർ​ധ​ന കാ​ണു​ന്നു.

വാ​ക്‌​സി​ൻ വി​ത​ര​ണ​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ കോ​വി​ഡ് വ്യാ​പ​ന​ത്തെ​യും നൂ​ത​ന വേ​രി​യ​ൻ​റു​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. ഉ​ദ്ദേ​ശം 379 കോ​ടി വാ​ക്സി​നു​ക​ൾ ഇ​തി​ന​കം ലോ​ക​മെ​മ്പാ​ടും വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ൽ 1.1% പേ​ർ​ക്കു​മാ​ത്ര​മാ​ണ് ഒ​രു ഡോ​സെ​ങ്കി​ലും കി​ട്ടി​യ​ത്. ചി​കി​ത്സ സാ​മ​ഗ്രി​ക​ൾ, പ​രി​ശോ​ധ​ന​ക്കി​റ്റു​ക​ൾ എ​ന്നി​വ​യി​ലും ദ​രി​ദ്ര​രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക് പ​രാ​ധീ​ന​ത​യു​ണ്ട്. അ​പ്പോ​ൾ അ​ടു​ത്ത ത​രം​ഗം കൂ​ടു​ത​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​ക്കും എ​ന്നു​മാ​ത്ര​മ​ല്ല നാം ​മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്, കു​റേ​രാ​ജ്യ​ങ്ങ​ൾ ഇ​ള​വു​ക​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ മ​റ്റു​ള്ള​വ തു​ട​ർ​ച്ച​യാ​യി ലോ​ക്ഡൗ​ൺ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇ​ത് പാ​ൻ​ഡെ​മി​ക്കി​നെ ര​ണ്ടു ട്രാ​ക്കി​ലൂ​ടെ സ​ഞ്ച​രി​പ്പി​ക്കും. വ​ർ​ധി​ച്ച വ്യാ​പ​നം വേ​രി​യ​ൻ​റു​ക​ളെ സൃ​ഷ്​​ടി​ക്കും. പു​തി​യ വേ​രി​യ​ൻ​റു​ക​ളി​ൽ ചി​ല​തെ​ങ്കി​ലും വാ​ക്സി​ൻ ഇ​മ്യൂ​ണി​റ്റി​യെ മ​റി​ക​ട​ക്കാ​ൻ (immune escape) കെ​ൽ​പു​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ എ​ന്താ​യാ​ലും സാ​ധ്യ​ത​യു​ണ്ട്.

ഡെ​ൽ​റ്റ വേ​രി​യ​ൻ​റ്​ ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്നും ഇ​നി​വ​രു​ന്ന ത​രം​ഗ​ങ്ങ​ൾ ഡെ​ൽ​റ്റ​യോ അ​തി​‍െൻറ വ​ക​ഭേ​ദ​ങ്ങ​ളോ ആ​യി​രി​ക്കു​മെ​ന്നും പൊ​തു​ധാ​ര​ണ​യു​ണ്ട്. വ​ള​രെ​ന​ന്നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത ഒ​രു പ​ഠ​നം ചൈ​ന​യി​ൽ നി​ന്ന് പു​റ​ത്തു​വ​രി​ക​യു​ണ്ടാ​യി. ബൈ​ഷെ​ങ് ലി ​എ​ന്ന ഗ​വേ​ഷ​ക ന​യി​ച്ച പ​ഠ​ന​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​വ​യാ​ണ്. ഒ​ന്ന്, രോ​ഗാ​ണു​ബാ​ധ മു​ത​ൽ രോ​ഗ​ല​ക്ഷ​ണം കാ​ണു​ന്ന​തു​വ​രെ ഇ​പ്പോ​ൾ നാ​ലു ദി​വ​സ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ത് ശ​രാ​ശ​രി ആ​റു ദി​വ​സ​മാ​യി​രു​ന്നു. ര​ണ്ട്, ആ​ദ്യ​കാ​ല വൈ​റ​സ്ബാ​ധ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ഇ​ക്കു​റി 1260 ഇ​ര​ട്ടി വൈ​റ​സ് ലോ​ഡ് രോ​ഗി​ക​ളി​ൽ കാ​ണു​ന്നു. അ​താ​യ​ത്, ഡെ​ൽ​റ്റ വാ​ഹ​ക​ർ ആ​യി​രം ഇ​ര​ട്ടി വൈ​റ​സു​ക​ളെ പു​റ​ന്ത​ള്ളു​ക​യും സ്വീ​ക​രി​ക്കു​ന്ന​വ​ർ വ​ലി​യ അ​ള​വി​ൽ വൈ​റ​സ് സാ​ന്ദ്ര​ത ശ​രീ​ര​ത്തി​ലേ​ക്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. മൂ​ന്ന്, അ​തി​വേ​ഗ​ത്തി​ൽ വൈ​റ​സ് പ​ക​ർ​പ്പു​ക​ളു​ണ്ടാ​വാ​ൻ കാ​ര​ണ​മാ​കു​ന്നു. വൈ​റ​സ് പ​ക​ർ​പ്പു​ക​ൾ ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ വ്യാ​പ​ന​ത്തി​ലും ശേ​ഷി​വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. ആ​ദ്യ​കാ​ല സ്‌​ട്രെ​യി​ൻ D614G എ​ന്ന വൈ​റ​സി​നേ​ക്കാ​ൾ 50% വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​യി​രു​ന്നു ആ​ൽ​ഫ വേ​രി​യ​ൻ​റി​ന്; അ​തി​നേ​ക്കാ​ൾ 64% വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണ് ഡെ​ൽ​റ്റ വേ​രി​യ​ൻ​റി​ന്. എ​ന്നാ​ൽ മു​ൻ വേ​രി​യ​ൻ​റു​ക​ളേ​ക്കാ​ൾ ഇ​ക്കു​റി വൈ​റ​സ് കൂ​ടു​ത​ൽ സ​മ​യം വാ​യു​വി​ൽ ത​ങ്ങും എ​ന്ന് തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

മൂ​ന്നാം ത​രം​ഗ​വും വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ജ​യ​ക​ര​മാ​യി വാ​ക്‌​സി​നേ​ഷ​ൻ ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി എ​ന്നു​പ​റ​യാം. അ​മേ​രി​ക്ക​യി​ലെ വി​വി​ധ പ​ഠ​ന​ങ്ങ​ൾ കോ​വി​ഡ് രോ​ഗ​വും മ​ര​ണ​വും വാ​ക്‌​സി​ൻ എ​ടു​ക്കാ​ത്ത​വ​രി​ലാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. വാ​ക്‌​സി​ൻ എ​ടു​ത്ത​വ​രി​ലും ബ്രേ​ക്ക് ത്രൂ ​കോ​വി​ഡ് ബാ​ധ കാ​ണു​ന്നു​വെ​ങ്കി​ലും സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി. വാ​ക്‌​സി​നേ​ഷ​ൻ ജീ​വ​ര​ക്ഷാ​മാ​ർ​ഗ​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​തി​വേ​ഗം എ​ല്ലാ​വ​ർ​ക്കും വാ​ക്‌​സി​നെ​ത്തി​ക്കു​ക എ​ന്ന​താ​വ​ണം ദൗ​ത്യം. രോ​ഗ​ബാ​ധി​ത​രി​ൽ 97% പേ​രും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​രാ​ണി​പ്പോ​ൾ. ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന കാ​ര്യം ചി​ല വാ​ക്സി​നു​ക​ൾ​ക്കെ​ങ്കി​ലും ഡെ​ൽ​റ്റ വൈ​റ​സി​ൽ ഫ​ല​പ്രാ​പ്തി കു​റ​വാ​ണെ​ന്ന​താ​ണ്.

മൂ​ന്നാം ത​രം​ഗ​മെ​ത്താ​ൻ വാ​ക്സി​ൻ വി​രു​ദ്ധ​ത കാ​ര​ണ​മാ​യി പ​ല​രും പ​റ​ഞ്ഞു​തു​ട​ങ്ങി. വാ​ക്സി​നേ​ഷ​ന് ഇ​ത്ര​യ​ധി​കം സം​ര​ക്ഷ​ണം ന​ൽ​കാ​നാ​യ​ത് ശാ​സ്ത്രീ​യ​മാ​യി ചി​ന്തി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​യു​ൾ​െ​പ്പ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ആ​ൻ​റി വാ​ക്സി​ൻ ​പ്ര​ചാ​ര​ണം ശ​ക്​​ത​മാ​ണ്. ഇ​തു​വ​രെ വെ​റും 10% പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ര​ണ്ടു വാ​ക്സി​ൻ എ​ടു​ത്ത​വ​ർ. അ​താ​യ​ത് ഒ​രു ത​രം​ഗ​മു​ണ്ടാ​യാ​ൽ വ്യാ​പ​ന​സാ​ധ്യ​ത​യേ​റും എ​ന്ന​തി​ൽ സം​ശ​യ​വും വേ​ണ്ട.

മൂ​ന്നാം ത​രം​ഗം ശ​ക്​​ത​മാ​യാ​ലും അ​ല്ലെ​ങ്കി​ലും കോ​വി​ഡ്​ പ​ക​ർ​ച്ച​വ്യാ​ധി ന​മ്മു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തെ ന​ന്നാ​യി ഉ​ല​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ളി​ലും കിം​വ​ദ​ന്തി​ക​ളി​ലും വി​ശ്വ​സി​ച്ച്​ ഉ​പേ​ക്ഷ പു​ല​ർ​ത്തു​ന്ന​ത്​ ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്. വാ​ക്​​സി​നേ​ഷ​നും മ​റ്റ്​ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ശ​ക്​​തി​പ്പെ​ടു​ത്താ​​ത്ത ഒ​രു ചെ​റു​ത്തു​നി​ൽ​പ്പി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്​ ത​ന്നെ മ​ണ്ട​ത്ത​ര​മാ​ണ്.

Tags:    
News Summary - Covid 19 Third Wave in Dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.