എന്തിലും ഏതിലും കക്ഷിരാഷ്ട്രീയത്തിെൻറ കടന്നുകയറ്റം അപകടകരമാം വിധം വർധിച്ചുവരുകയാണ്. കലാപങ്ങൾ ഉണ്ടാക്കുന്നതും ആളിക്കത്തിക്കുന്നതും മുതൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വരെ ഇൗ കടന്നുകയറ്റം അതിരൂക്ഷമാണ്. ഏറ്റവും ഒടുവിൽ റിയ ചക്രബർത്തി- സുശാന്ത് സിങ് രാജ്പുത് കേസിൽ ഇത് തെളിഞ്ഞുകാണുന്നു. ഒരു നടെൻറ അസ്വാഭാവിക മരണത്തിെൻറ അന്വേഷണത്തിൽ രാഷ്ട്രീയലോബികൾക്ക് മുഖ്യസ്ഥാനം ലഭിച്ചുകഴിഞ്ഞു. മൂന്നാം കിട രാഷ്ട്രീയം അന്വേഷണപ്രക്രിയയെത്തന്നെ സങ്കീർണമാക്കുകയാണ്.
റിയയെയും കുടുംബത്തെയും വേട്ടയാടുകയും അവരുടെ വിശദീകരണങ്ങൾക്ക് ഇടം നൽകാതിരിക്കുകയും ചെയ്യുക-എത്ര ക്രൂരമായാണ് ഇൗ വിഷയം കൈകാര്യം ചെയ്തുവരുന്നത്! വളരെ വൈകിയാണ് റിയയുടെ അഭിമുഖങ്ങൾ പുറത്തുവന്നത്. റിയക്കും കുടുംബത്തിനും സംഭവിക്കേണ്ട നാശനഷ്ടങ്ങളൊക്കെ വന്നുകഴിഞ്ഞിരുന്നു. റിയയുടെ സഹോദരനും അമ്മയും ഒരിക്കലും സംസാരിച്ചതേയില്ല. പിതാവ് റിട്ട. ലഫ്. കേണൽ ഇന്ദ്രജിത് ചക്രബർത്തി ഒരു വാചകത്തിലാണ് പ്രതികരിച്ചത്: ''അഭിനന്ദനങ്ങൾ ഇന്ത്യ, നിങ്ങൾ എെൻറ മകനെ അറസ്റ്റ് ചെയ്തു. അടുത്തത് മകളാണെന്ന് എനിക്കുറപ്പുണ്ട്. അതിന് ശേഷം ആരാണെന്ന് അറിയില്ല. മധ്യവർഗ കുടുംബത്തെ നിങ്ങൾ ഫലപ്രദമായി തകർത്തുകഴിഞ്ഞിരിക്കുന്നു''. എത്ര ക്രൂരമായി ആ വേട്ടെയന്ന് ഇൗ കമൻറ് വ്യക്തമായി പറയുന്നുണ്ട്.
കോടതിയിൽ കുറ്റവാളികളാെണന്ന് തെളിയിക്കപ്പെടും മുേമ്പ ആയിരക്കണക്കിന് കുറ്റാരോപിതരെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്നതു വഴി സംഭവിക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവരിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ജാമ്യത്തിനും സ്വതന്ത്രരാകാനും ഭാഗ്യം ലഭിക്കാറുള്ളത്. ബഹുഭൂരിഭാഗം പേരും വർഷങ്ങൾ ജയിലിൽ ചെലവഴിക്കേണ്ടിവരും. വർഷങ്ങൾക്കു ശേഷം അവർ സ്വതന്ത്രരായാൽ തന്നെ ശിഷ്ടജീവിതം പോലും സാധ്യമല്ലാത്തവിധം സമ്പൂർണമായി നഷ്ടപ്പെട്ടവരായി മാറും.
ആരെയെങ്കിലും പിടികൂടിയാൽ (അവർ ഏറ്റുമുട്ടലിൽ നിശ്ശബ്ദരാക്കപ്പെട്ടില്ലെങ്കിൽ) അവരുടെ മുഖം വ്യക്തമാക്കാത്ത രീതിയിൽ മുഖം മൂടിയോ അറബ് രീതിയിലുള്ള കഫിയയോ ഉപയോഗിച്ച് മറച്ച് കുറ്റവാളികൾ, തീവ്രവാദികൾ, ഭീകര സംഘടനകളുമായി ബന്ധമുള്ളവർ എന്നൊക്കെ പറഞ്ഞ് പരേഡ് െചയ്യിക്കുന്നു. അറസ്റ്റിലായവരിൽ ഒരാൾ നിരപരാധിയാണെങ്കിൽപോലും, അന്വേഷണം ആരംഭിക്കും മുമ്പുതന്നെ കുറ്റവാളിയാക്കി ചാപ്പ കുത്തി ജയിലിലടക്കപ്പെടുന്നു. പൊലീസ് കസ്റ്റഡിയിലാകുന്നതോടെ ക്രൂര മർദനങ്ങളിലൂടെ കടന്നുപോകുകയും ഒരുതരം ശൂന്യതയിലേക്ക് പതിക്കുകയും ചെയ്യുന്നവർക്ക് സ്വന്തം അനുഭവം പറയാൻപോലും കഴിയാത്ത അവസ്ഥയായിരിക്കും.
അതേസമയം, രാഷ്ട്രീയ ഗോഡ്ഫാദർമാരും രാഷ്ട്രീയ മാഫിയയുടെ പിന്തുണയുള്ളവരുടെയും കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. ഇത്തരം കേസുകളിൽ സംഭവങ്ങൾ മൊത്തത്തിൽ വ്യത്യസ്തമായിരിക്കും. ഉന്നത തലത്തിലുള്ള സുരക്ഷ ലഭിക്കുന്നതിനൊപ്പം 'ഗോദീ മീഡിയ'യുടെ പിന്തുണയുമുണ്ടാകും. സ്വയം പ്രതിരോധിക്കാനുള്ള അവസരം ലഭിക്കുന്നതിനുമുമ്പ് നൂറുകണക്കിന് േപരാണ് നമ്മുടെ രാജ്യത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. 2004ൽ ഗുജറാത്തിലെ അഹ്മദാബാദിനും ഗാന്ധിനഗറിനും ഇടയിലെ റോഡിൽ ഡി.ജി. വൻസാരയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് 19 കാരിയായ വിദ്യാർഥിനി ഇശ്റത് ജഹാനെ വെടിവെച്ചുകൊന്നത് അതിലൊന്നാണ്. ഏറ്റുമുട്ടൽ കൊല നടന്ന് ഏതാനും വർഷങ്ങൾക്കു ശേഷം ഒരു ഫീച്ചർ എഴുതുന്നതിന് ഞാൻ ഇശ്റത് ജഹാെൻറ ഇളയ സഹോദരി മുസറതിനെയും മാതാവ് ഷമീമ കൗസറിനെയും ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ തന്ത്രത്തിലൂടെയാണ് ഇശ്റത് കൊല്ലപ്പെട്ടതെന്ന് അവർ പറഞ്ഞു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാനാണ് ഇശ്റത് വന്നതെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നുമുള്ള കെട്ടിച്ചമച്ച കഥയാണ് ഉയർന്ന രാഷ്ട്രീയക്കാർ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ ഡൽഹി കേന്ദ്രമായുള്ള അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവറോട് ഇശ്റത് ജഹാനു വേണ്ടി പോരാടൻ തീരുമാനിച്ചത് എന്തുകൊണ്ടാെണന്ന് ഞാൻ ചോദിച്ചിരുന്നു. അവർ വിശദമായാണ് മറുപടി പറഞ്ഞത്. സൊഹ്റാബുദ്ദീൻ കേസ് സുപ്രീംകോടതി ഏറ്റെടുക്കുകയും പൊലീസും രാഷ്ട്രീയക്കാരുമായുള്ള അവിശുദ്ധ ചങ്ങാത്തം പുറത്തുവരുകയും ചെയ്തതിന് പിന്നാലെയാണ് ഇശ്റതിെൻറ കുടുംബത്തെ ബന്ധപ്പെട്ട് കേസ് ഏറ്റെടുത്തതെന്ന് വൃന്ദ ഗ്രോവർ പറഞ്ഞു. 'ഇശ്റതിെൻറ നിരപരാധിത്വം േബാധ്യമുള്ള മാതാവും കുടുംബവും അവളെ തീവ്രവാദ മുദ്രയിൽനിന്നു മോചിതയാക്കണമെന്നും കുടുംബത്തിെൻറ ബഹുമാനവും അന്തസ്സും വീണ്ടെടുക്കണമെന്നും ദൃഢനിശ്ചയം ചെയ്തിരുന്നു. ഇതാണ് കേസ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. പൊലീസ് അതിക്രമങ്ങൾക്കും ക്രൂരതകൾക്കും ഇരയാകുന്നവർക്കായി മനുഷ്യാവകാശ അഭിഭാഷക എന്ന നിലയിൽ സ്ഥിരമായി ഹാജരാകാറുണ്ടായിരുന്നു. ഇശ്റതിെൻറ മാതാവും മക്കളുമായും കൂടിക്കാഴ്ച നടത്തുകയും കേസ് ഫയൽ പഠിക്കുകയും സൊഹ്റാബുദ്ദീെൻറ കൊലപാതകത്തിലെ സത്യം മനസ്സിലാക്കുകയും ചെയ്തതോടെ ഏറ്റുമുട്ടൽകൊല തോക്ക് ഉപയോഗിക്കുന്നതിൽ സന്തോഷം കാണുന്ന ഏതാനും പൊലീസുകാർ ചെയ്തതല്ലെന്ന് വ്യക്തമായി.
ഭരണകൂടം മുസ്ലിംകൾക്കെതിരെ ആസൂത്രണം ചെയ്തതും അനുമതി നൽകിയതുമാെണന്നും േബാധ്യമായി. 2002ലെ വംശഹത്യ മുതൽ ഇത് തുടരുന്നതാണ്' വൃന്ദ ഗ്രോവർ പറഞ്ഞു. 'ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളിൽ രാഷ്ട്രീയ നേതൃത്വം, പൊലീസ്, കേന്ദ്ര- സംസ്ഥാന ഇൻറലിജൻസ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾക്കൊള്ളുന്ന ക്രിമിനൽ ചങ്ങാത്തമുണ്ട്. ഇത് പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇൗ അപകടകരവും മാരകവുമായ ക്രിമിനൽ കൂട്ടായ്മ നമ്മുടെ കൺമുമ്പിൽ ഫാഷിസ്റ്റ് രാജ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമായിരുന്നു' -വൃന്ദ ഗ്രോവർ വിശദമാക്കി.
ഇശ്റത്തിെൻറ ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കാൻ രാഷ്ട്രീയ കൊലപാതകികൾ എല്ലാ രീതിയിലും ശ്രമിച്ചിരുന്നു. ഇശ്റത്തിന് ലശ്കറെ ത്വയ്യിബ ബന്ധമുണ്ടെന്ന് ഡബിൾ ഏജൻറ് േഡവിഡ് കോൾമാൻ ഹെഡ്ലിയുടെ വാക്കുകൾപോലും വേദവാക്യം പോലെ അവർ ഉദ്ധരിച്ചു. ഗുജറാത്ത് പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ ഇൗ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചിരുന്നു. ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ അന്വേഷണത്തിന് സഹായകരമോ ഗുണകരമോ ആയ വസ്തുതയൊന്നും ഹെഡ്ലിയിൽനിന്ന് കിട്ടിയില്ലെന്ന് ശ്രീകുമാർ തുറന്നുപറഞ്ഞിരുന്നു. 'ഇശ്റത് ലശ്കറിെൻറ ഭാഗമാണെന്ന് ആദ്യം പറഞ്ഞ ഹെഡ്ലി, അവരുെട ശൃംഖലകളെയോ തീവ്രവാദ സംഘടനയിലെ സ്ഥാനത്തെയോ ഇന്ത്യയിലെയോ മറ്റിടങ്ങളിലെയോ പ്രവർത്തനത്തെ കുറിച്ച് ഒരു വിവരവും കൈമാറിയില്ല. ഇശ്റത് നടത്തിയ ഒാപറേഷനോ അവരുടെ കൂട്ടുകാരെ കുറിച്ചോ ഒരക്ഷരവും ഹെഡ്ലി മിണ്ടിയില്ല.
ബി.ജെ.പി നേതാക്കൾക്കും ഗുജറാത്ത് പൊലീസിലെ ഡി.ജി. വൻസാരയെപ്പോലെ വ്യാജ ഏറ്റുമുട്ടലുകളുടെ ആസൂത്രകർക്കും ഹെഡ്ലിയുടെ വാക്കുകൾ സംഗീതം പോലെ ആയിരുന്നു. 2013ൽ വൻസാര നൽകിയ രാജിക്കത്തിൽ മോദി സർക്കാറിെൻറ തന്ത്രപ്രധാന ആശയങ്ങളുടെ ഭാഗമായി വ്യാജ ഏറ്റുമുട്ടലുകൾ നടപ്പാക്കിയത് സമ്മതിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ലശ്കറെ ത്വയ്യിബയുടെ ഭാഗമായി കുറ്റകരമായ പ്രവൃത്തികൾചെയ്ത ഹെഡ്ലിക്ക് ഇന്ത്യയും അമേരിക്കയും തമ്മിലെ കരാറിെൻറ ഭാഗമായി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്തത് ശ്രീകുമാർ വ്യക്തമാക്കിയിട്ടുണ്ട്. അഹ്മദാബാദ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റും ഗുജറാത്ത് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഇശ്റത് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് കണ്ടെത്തിയിരുന്നതായും ആർ.ബി. ശ്രീകുമാർ പറഞ്ഞു. ഇശ്റത്തിെൻറ മൃതേദഹത്തിൽനിന്ന് ലഭിച്ച എ.കെ. 47 േതാക്ക് എവിടെനിന്നാണ് ലഭിച്ചതെന്നോ യന്ത്രത്തോക്ക് ഉപയോഗിക്കാൻ അവർക്ക് അറിയാമായിരുന്നുവോ ആരൊക്കെയാണ് പിന്തുണക്കാരെന്നോ കണ്ടെത്താൻ സി.ബി.െഎക്കും ആയില്ല.
എന്നാൽ, 2002 ഒക്ടോബർ മുതൽ വ്യാപകമായ ഏറ്റുമുട്ടൽ കൊലകൾ 2007 ഏപ്രിലിൽ ഡി.ജി. വൻസാരയുടെയും മറ്റ് പൊലീസ് ഒാഫിസർമാരുടെയും അറസ്റ്റോടെ പെെട്ടന്ന് നിലച്ചു. അതിന് ശേഷം ഒരു ഭീകരവാദി അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു. വ്യാജ ഏറ്റുമുട്ടൽകൊലകളിൽ കുറ്റക്കാരായ പൊലീസുകാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഇസ്ലാമിക ജിഹാദികൾ നിഷ്ക്രിയരായത് എങ്ങനെയാണ്?.
രാഷ്ട്രീയ നുഴഞ്ഞുകയറ്റങ്ങൾ വഞ്ചനാപരമായ തലങ്ങളിലേക്ക് എത്തുമ്പോൾ, ഏത് അരാഷ്ട്രീയവാദിയേയും ഫ്രെയിം ചെയ്ത് ജയിലിലടക്കാം. ഒരു പ്രത്യേക വ്യക്തിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ ബാക്കി കാര്യങ്ങൾ ബി.ജെ.പിയെയും സർക്കാറിനെയും അനുകൂലിക്കുന്ന ഗോദീ മീഡിയ ചെയ്തുെകാള്ളും.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.