മാർച്ച് 21 വനദിനമാണ്. ‘‘മരങ്ങളും മൃഗങ്ങളുമൊക്കെയാണ് മനുഷ്യെൻറ ഉറ്റബന്ധുക്കൾ’’ എന്നു പറഞ്ഞ ശ്രീബുദ്ധെൻറ നാടാണ് ഭാരതം. വനങ്ങൾ നശിപ്പിക്കുന്നതിനും വന്യജീവികൾ വേട്ടയാടപ്പെടുന്നതിനും കാരണം മനുഷ്യെൻറ ആവശ്യങ്ങളല്ല മറിച്ച് ദുരയാണ്. അശോക ചക്രവർത്തിയുടെ ഭരണകാലത്ത് (ബി.സി മൂന്നാം നൂറ്റാണ്ട്) വനനശീകരണവും വേട്ടയും നിരോധിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന ശിലാശാസനങ്ങൾ പിൽക്കാലത്ത് കണ്ടെടുത്തു. തൈഗ എന്ന കോണിഫറസ് വനമാണ് ലോകത്തിലെ ഏറ്റവും വലിയ വനം. വനങ്ങളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് ഫിൻലൻഡാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽതന്നെ സംരക്ഷിക്കാൻ നാഷനൽ പാർക്കുകളും സംരക്ഷണകേന്ദ്രങ്ങളും (sanctuaries) ബയോസ്ഫിയർ റിസർവുകളും പ്രത്യേക പദ്ധതികളും വന്യജീവി സംരക്ഷണ നിയമങ്ങളുമൊക്കെ നിലവിലുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന മരുന്നുകളിൽ 25 ശതമാനത്തിെൻറയും ഉറവിടം മഴക്കാടുകളാണ്. ഓരോ സെക്കൻഡിലും ഒരു ഫുട്ബാൾ കോർട്ടിെൻറ വലുപ്പത്തിൽ മഴക്കാടുകൾ നശിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.
അത്ഭുതപ്പെടുത്തുന്ന ആമസോൺ
ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല മഴക്കാടാണ് ആമസോൺ. തെക്കെ അമേരിക്കയിലെ ബ്രസീൽ, ബൊളീവിയ, പെറു, എക്വഡോർ, കൊളംബിയ, വെനിസ്വേല, ഗയാന, സൂരിനാം, ഫ്രഞ്ച് ഗയാന എന്നീ രാജ്യങ്ങിലായി ഇത് വ്യാപിച്ചുകിടക്കുന്നു. വലുപ്പത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള ആമസോൺ നദി ആമസോൺ മഴക്കാടുകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ദേശം 55 ലക്ഷം ചതുരശ്ര കി.മീ. വലുപ്പമുണ്ട് ആമസോൺ മഴക്കാടിന്. അതായത്, ഇംഗ്ലണ്ടും അയർലൻഡുംകൂടി 17 തവണ നിരത്തിവെക്കാവുന്നത്ര വലുപ്പം. 500ഓളം ഗോത്രവർഗങ്ങളുടെ വീടാണ് ആമസോൺ. ഇതിൽ 50ഓളം ഗോത്രങ്ങൾ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്നു എന്നാണ് കണക്ക്. 40,000 സസ്യയിനങ്ങൾ, 1300 പക്ഷിയിനങ്ങൾ, 3000 ഇനം മത്സ്യങ്ങൾ, 430 തരം സസ്തനികൾ, 25 ലക്ഷം പ്രാണികൾ.... ആമസോൺ കാടുകളിലെ ജൈവവൈവിധ്യത്തിെൻറ ഏകദേശ കണക്കാണിത്. ഭൂമിയിൽ ലഭ്യമായ ഓക്സിജെൻറ 20 ശതമാനവും പുറത്തുവിടുന്നത് ആമസോൺ കാടുകളാണ്.
ചില്ലകളും ഇലകളും ചേർന്ന് കനമേറിയ ഒരു മേൽക്കൂരയുള്ളതുകൊണ്ട് ആമസോൺ കാടുകളുടെ അടിത്തട്ടിൽ പട്ടാപ്പകലും നല്ല ഇരുട്ടാണ്. തീർന്നില്ല, മഴ പെയ്യുേമ്പാൾ വെള്ളം നിലത്തെത്താൻ ഏതാണ്ട് 10 മിനിറ്റ് വേണ്ടിവരും.
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ളതും വനവിസ്തൃതിയിൽ ഒന്നാംസ്ഥാനവുമുള്ള ജില്ലയാണ് ഇടുക്കി.
Sacred Grove (കാവ്)
വീടുകളോടും ആരാധനാലയങ്ങളോടുമൊക്കെ ചേർന്ന് പലതരം മരങ്ങൾ ഇടതൂർന്ന് വളരുന്ന ചെറുതോ വലുതോ ആയ പ്രദേശങ്ങൾ കാണാറുണ്ട്. ആരാധനാമൂർത്തികളുടെ വാസസ്ഥലമായും ഇത്തരം ചെറുവനങ്ങളെ കരുതിപ്പോരുന്നു. ഇവക്ക് പറയുന്ന പേരാണ് കാവ്. കേരളത്തിൽ ഏറ്റവും കുറവ് വനവിസ്തൃതിയുള്ള ജില്ലയാണ് ആലപ്പുഴ. പശ്ചിമഘട്ടം കടന്നുപോകാത്ത ജില്ലകൂടിയാണിത്. ‘ആരണ്യകം’ ആണ് കേരള വനംവകുപ്പിെൻറ മുഖപത്രം. കേരളത്തിലെ ഏറ്റവും െചറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല.
േഗ്ലാബൽ ഫോറസ്റ്റ് വാച്ച്
ലോകത്തിലെ വനങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങൾ (ഉദാ: കാട്ടുതീ, വനനശീകരണം തുടങ്ങിയവ) എത്രയും വേഗം നമ്മെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമാണ് േഗ്ലാബൽ ഫോറസ്റ്റ് വാച്ച്. ഉദാഹരണത്തിന്, നമ്മുടെ പ്രദേശത്തെ വനത്തിൽ അനധികൃതമായി ആരെങ്കിലും മരം മുറിക്കുന്നുണ്ടെന്ന് കരുതുക. ആ വിവരം േഗ്ലാബൽ ഫോറസ്റ്റ് വാച്ച് നമ്മുടെ മൊബൈൽ ഫോണിലെത്തിക്കും. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഇതിെൻറ പ്രവർത്തനം.
ലോകപ്രശസ്തമായ നാഷനൽ പാർക്കുകളെ നമുക്ക് പരിചയപ്പെടാം
അമേരിക്കയിലുള്ള യെല്ലോ നാഷനൽ പാർക്ക്, ഗ്വാട്ടമാലയിലുള്ള ടികൽ നാഷനൽ പാർക്ക്, പെറുവിലെ മാനു നാഷനൽ പാർക്ക്, എക്വഡോറിലുള്ള ഗാലപ്പഗോസ് നാഷനൽ പാർക്ക്, ജിം കോർബറ്റ് നാഷനൽ പാർക്ക് തുടങ്ങിയവ ലോകത്തിലെ പ്രധാനപ്പെട്ട നാഷനൽ പാർക്കുകളാണ്.
ഇന്ത്യയിലാകെ 103 നാഷനൽ പാർക്കുകളും 447 വന്യമൃഗസംരക്ഷണകേന്ദ്രങ്ങളും (sanctuaries) ഉണ്ട്. അവയിൽ 12 എണ്ണം കേരളത്തിലാണ്. ഇന്ത്യയിൽ ഏറ്റവുമധികം വനഭൂമിയുള്ള സംസ്ഥാനം മധ്യപ്രദേശാണ്. കൻഹ ദേശീയോദ്യാനത്തിെൻറ പ്രത്യേകത എന്താണെന്നറിയാമോ? റുഡ്യാർഡ് ക്ലിപ്പിങ്ങിെൻറ ജംഗിൾ ബുക്കിന് പ്രചോദനമായ വനമാണ് കൻഹ ദേശീയോദ്യാനം. ഹെയ്ലി ആണ് ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം. കാട്ടുതീ യഥാസമയം അറിയുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി നിരീക്ഷണ ഡ്രോൺ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
കെയ്ബുൾ ലംജാവോ: ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനമാണ് മണിപ്പൂരിലുള്ള കെയ്ബുൾ ലംജാവോ.
ചിപ്കോ പ്രസ്ഥാനം: ചണ്ഡി പ്രസാദ്ഭട്ട്, സുന്ദർലാൽ ബഹുഗുണ, ഗൗരിബായി തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിെൻറ മുന്നണിപോരാളികൾ. 1987ൽ റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിച്ചു.
വനമഹോത്സവം: ഇന്ത്യയിൽ 1950ൽ ആരംഭിച്ച മരംനടീൽ പ്രസ്ഥാനമാണ് വനമഹോത്സവം. ജൂലൈ ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഇത് സംഘടിപ്പിക്കുക. കെ.എം. മുൻഷിയാണ് ഇന്ത്യൻ വനമഹോത്സവത്തിെൻറ പിതാവ്.
കേരളത്തിലെ ആമസോൺ: കേരളത്തിലെ ഒരേയൊരു മഴക്കാടാണ് സൈലൻറ്വാലി. ഇതിെൻറ ഹരിത ജൈവസമ്പത്ത് ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ചത് പ്രശസ്ത ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റാണ്. നീലഗിരി ജൈവമണ്ഡലത്തെ ലോകം മുഴുവൻ ശ്രദ്ധിച്ചത് റോബർട്ട് വൈറ്റിെൻറ ശ്രമഫലമായാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി റോബർട്ട് വൈറ്റിെന മദ്രാസിലെ ബൊട്ടാണിക്കൽ ഗാർഡെൻറ ചുമതലയേൽപിച്ചു. കമ്പനിയുടെ ഔദ്യോഗിക പ്രകൃതിശാസ്ത്രജ്ഞനായ അദ്ദേഹം 1826 മുതൽ 1828 വരെ നീലഗിരി ജൈവമണ്ഡലത്തിെല സസ്യജാലങ്ങളെപ്പറ്റി പഠനം നടത്തി. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ ജൈവവ്യവസ്ഥകളിലൊന്നുകൂടിയാണ് സൈലൻറ്വാലി. സൈലൻറ്വാലിയിലൂടെ ഒഴുകുന്ന നദിയാണ് കുന്തിപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.