ജനുവരി 30 നമ്മെ ഒാർമപ്പെടുത്തുന്നത് എന്താണ്? ചരിത്രത്തിലെ ഒരു കറുത്ത അധ്യായം രചിക്കപ്പെട്ട ദിവസം. ഭാരതത്തിെൻറ വഴിയും വഴികാട്ടിയുമായിരുന്ന, വരാനിരിക്കുന്ന അനേകം തലമുറക്ക് ദിശാബോധം നൽകാനുള്ള പ്രകാശഗോപുരമായി നിലെകാണ്ടിരുന്ന വിശ്വപൗരൻ മഹാത്മാ ഗാന്ധി ഒരു മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്സെയുടെ തോക്കിനിരയായ ദിവസം. ജനുവരി 30 എല്ലാ വർഷവും നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.
ഗാന്ധിജിയുടെ മരണത്തെത്തുടർന്ന് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാഷ്ട്രത്തോടായി ആകാശവാണിയിലൂടെ ചെയ്ത പ്രസംഗം:
‘‘The light has gone out of our lives, and there is complete darkness every where. I do not know what to tell you and how to say it. Our beloved Bappu, as we call him the father of the nation is no more. Perhaps I am wrong to say that the light has gone out, I said and yet it was wrong. For the light that shone is no ordinary light, it represented the living, the eternal truths reminding us of the right path.’’
ഗാന്ധിജി ജവഹർലാൽ നെഹ്റുവിന് അയച്ച ഏതാനും കത്തുകൾ
െസപ്റ്റംബർ 19, 1924
എെൻറ പ്രിയപ്പെട്ട ജവഹർലാൽ,
താങ്കൾ സ്തംഭിച്ചുപോകരുത്. മറിച്ച്, എെൻറ കടമ നിറവേറ്റാൻ ഇൗശ്വരൻ എനിക്ക് ശക്തിയും മാർഗവും തരുന്നുവല്ലോ എന്നുവെച്ച് സന്തോഷിക്കുക. മറ്റൊന്നു പ്രവർത്തിക്കുക വയ്യ എനിക്ക്. നിസ്സഹകരണത്തിെൻറ കർത്താവെന്ന നിലക്ക്, കനത്തൊരു ചുമതല എെൻറ ചുമലിലിരിക്കുന്നു. ലഖ്നോവിനെയും കാൺപുരിനെയും കുറിച്ച് താങ്കൾക്കു തോന്നിയ അഭിപ്രായങ്ങൾ എന്നെ എഴുതിയറിയിക്കുക. ഇൗ പാനപാത്രം മുഴുവൻ ഞാൻ കുടിക്കെട്ട. എനിക്കു തികഞ്ഞ ആന്തരശാന്തിയുണ്ട്.
സ്നേഹപൂർവം
താങ്കളുടെ എം.കെ. ഗാന്ധി
ജനുവരി 21, 1926
എെൻറ പ്രിയപ്പെട്ട ജവഹർ,
കമലയെ താങ്കൾ കൂടെ കൊണ്ടുപോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതെ, രണ്ടുപേർക്കും വയ്യെങ്കിൽ, പോകുന്നതിനുമുമ്പ് താങ്കളെങ്കിലും ഇവിടെ വരണം. ദേശബന്ധു സ്മാരകം സംബന്ധിച്ച് താങ്കൾ ജമൻലാൽജിക്ക് കത്തയച്ചാൽ മതി. എ.െഎ.എസ്.എ സംബന്ധിച്ചാണെങ്കിൽ, താങ്കൾ കാര്യദർശിയായി തുടരും. ഒരു അസിസ്റ്റൻറിനെ ആവശ്യമാണെങ്കിൽ, ശങ്കർലാലിന് ഒന്നു വേണം. ആ പടം തയാറാക്കുന്നതിന് ഞാൻ താങ്കളെ കുറ്റപ്പെടുത്തുന്നില്ല. താങ്കൾ സമയം പാഴാക്കിയിട്ടില്ല. യൂറോപ്പിനു പറ്റിയ വസ്ത്രം താങ്കൾക്കു വേണം.
താങ്കളുടെ ബാപ്പു
ആശ്രമം, സബർമതി
ഏപ്രിൽ 29, 1926
എെൻറ പ്രിയപ്പെട്ട ജവഹർലാൽ,
ഒാരോ ആഴ്ചയും താങ്കൾക്ക് എഴുതണമെന്ന് ഞാൻ വിചാരിക്കും. ഒാരോ ആഴ്ചയും അതു നടക്കുകയുമില്ല. ഏതായാലും ഇൗ ആഴ്ച അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല. അച്ഛൻ ഇവിടെ ‘റെസ്പോൺസിവിസ്റ്റു’കളോടൊപ്പം വന്നപ്പോൾ താങ്കളെപ്പറ്റിയുള്ള ഏറ്റവും പുതിയ വാർത്ത എനിക്കു കിട്ടുകയുണ്ടായി. അവർ എത്തിച്ചേർന്ന ഒത്തുതീർപ്പ് താങ്കൾ കണ്ടിരിക്കുമല്ലോ.
ഹിന്ദുക്കളും മുസ്ലിംകളും ഏറെയേറെ അകന്നുപോവുകയാണ്. എന്നാൽ, അത് എന്നെ അലോസരപ്പെടുത്തുന്നില്ല. എങ്ങനെയായാലും ശരി, പിന്നീട് അവരെെയല്ലാം ഒന്നിപ്പിക്കാനാണ് ഇൗ വിടവ് വർധിക്കുന്നത് എന്ന് എനിക്കു തോന്നുന്നു. കമലക്ക് ഭേദമുണ്ടെന്നു പ്രത്യാശിക്കുന്നു.
താങ്കളുടെ ബാപ്പു
ഒക്ടോബർ 21, 1940
എെൻറ പ്രിയപ്പെട്ട ജവഹർലാൽ,
അങ്ങനെ വിനോബയുടെ കാര്യം ഉറപ്പായി. എെൻറ നോട്ടത്തിൽ, നാലുദിവസത്തെ അദ്ദേഹത്തിെൻറ പരിസേവനം തുലോം വിജയകരമായിരുന്നു.
ഞാനൊരു വിജ്ഞാപനം പുറപ്പെടുവിക്കുന്നുണ്ട്. അതു താങ്കൾ കാണുമല്ലോ. താങ്കൾ ഒരുക്കമാണെന്ന് പ്രഫസർ ഫോൺ ചെയ്തിരിക്കുന്നു. ഞാൻ എഴുതുകയും ചെയ്യുകയും ചെയ്യുന്നതിലൊക്കെ ആശാസ്യമായ വല്ലതും താങ്കൾ കാണുന്നുണ്ടോ എന്ന് താങ്കളോട് ഇപ്പോഴും ചോദിക്കാൻ എനിക്ക് താൽപര്യമുണ്ട്. ഒരു അച്ചടക്കക്കാരൻ എന്നനിലക്കു മാത്രം താങ്കൾ പോകുന്നത് എനിക്ക് ഇഷ്ടമല്ല. എെൻറ പരിപാടിയിൽ വിശ്വാസമുള്ളവരെയാണ് എെൻറ ഇപ്പോഴത്തെ ആശയഗതി ആവശ്യപ്പെടുന്നത്; എല്ലാ കാര്യങ്ങളിലുമല്ല, സാമാന്യമായി. വിദ്വാന് ഒരു വാക്ക് മതിയല്ലോ.
കഴിയുമെങ്കിൽ എനിക്ക് ഒരു കമ്പിയടിക്കുക.
സ്നേഹപൂർവം
ബാപ്പു
ജനുവരി 18, 1948
എെൻറ പ്രിയപ്പെട്ട ജവഹർലാൽ,
താങ്കൾ ഉപവാസം വെടിയുക. പാകിസ്താൻ പഞ്ചാബിലെ സ്പീക്കർ അയച്ച ഒരു കമ്പിസന്ദേശത്തിെൻറ പകർപ്പ് ഞാൻ ഇേതാടൊപ്പം അയക്കുന്നു. സയ്യദ് ഹുറുൺ (?) പറഞ്ഞത്, ഞാൻ താങ്കളോട് പറഞ്ഞതു തന്നെയാണ്. താങ്കൾ ഇന്ത്യയുടെ രത്നമായി ആയുഷ്മാനായി തുടർന്നു ജീവിക്കുമാറാകെട്ട.
അനുഗ്രഹങ്ങളോടെ ബാപ്പു
(ഗാന്ധിജി നെഹ്റുവിന് നിരവധി കത്തുകളെഴുതിയിട്ടുണ്ട്. എല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായും സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യൻ നാഷനൽ കോൺഗ്രസുമായും ബന്ധപ്പെട്ട ആശയ സംവാദങ്ങളാണ്. അതുകൊണ്ടുതന്നെ ഇൗ കത്തുകൾ വെറും സുഖാന്വേഷണ ലിഖിതങ്ങളല്ല, ചരിത്രരേഖകളാണ്. ഇൗ കത്തുകൾ ജവഹർലാൽ നെഹ്റുവിെൻറ ‘A Bunch of old Letters’ (ഒരുകൂട്ടം പഴയ കത്തുകൾ) എന്ന സമാഹാരത്തിലുള്ളവയാണ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.