സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോക പരിചിന്തന ദിനം (World Thinking Day)
വിദ്യാഭ്യാസലോകത്തിന് ഒരുപക്ഷേ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത മഹാൻ ബി.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആയിരിക്കും. നൂറിലധികം വർഷങ്ങൾക്കുമുമ്പ് സ്കൗട്ടിൽ അദ്ദേഹം നടപ്പാക്കിയ കളിയിലൂടെ പഠനം, വാതിൽപ്പുറ പഠനം, സഹവാസ ക്യാമ്പുകൾ, ഹൈക്കുകൾ, ക്യാമ്പ് ഫയർ, പട്രോൾ സിസ്റ്റം (ഗ്രൂപ് തിരിക്കൽ) എന്നിവ ഈയടുത്ത കാലത്തു മാത്രമാണ് നമ്മുടെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്.
കുരുന്നുകളുടെ ഊർജത്തെ പരിശീലനത്തിലൂടെ കൃത്യമായ രീതിയിൽ മുന്നോട്ടുനയിച്ചാൽ രാജ്യത്തിെൻറ ഭാവി ശോഭനമായിരിക്കുമെന്ന് അനുഭവത്തിൽ നിന്നും മനസ്സിലാക്കിയ ബേഡൻ പവൽ തെൻറ പട്ടാള ജീവിതം അവസാനിപ്പിച്ച് പൂർണ സമയവും സ്കൗട്ടിങ്ങിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിെൻറയും ഗൈഡിങ്ങിന് നേതൃത്വം നൽകിയ അദ്ദേഹത്തിെൻറ പത്നി ഒലേവ് സെൻറ് ക്ലയർ സോംസിെൻറയും (ലേഡി ബി.പി) ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തന ദിനമായി (wold Thinking Day) ലോകത്തെ മുഴുവൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളും മറ്റുള്ളവർക്ക് ചെറിയ ഒരു സഹായമെങ്കിലും നൽകിക്കൊണ്ട് ആഘോഷിക്കുന്നത്. ഒരു പുതുലോകം സൃഷ്ടിക്കുക (Creating A Better World) എന്നതാണ് സ്കൗട്ടിങ്ങിെൻറ മുഖമുദ്ര.
സ്കൗട്ടിങ്ങിെൻറ ആരംഭം
1876 മുതൽ 1910 വരെ ബ്രിട്ടീഷ് പട്ടാളത്തിൽ മേജർ ജനറൽ സ്ഥാനം വരെ അലങ്കരിച്ച ബി.പി ബ്രിട്ടീഷ് യുവജനങ്ങളുടെ അലസമായ ജീവിതത്തിൽ ഉത്കണ്ഠാകുലനായിരുന്നു. ബ്രിട്ടീഷ് അധീനതയിലെ തെക്കൻ ആഫ്രിക്കയിലെ ട്രാൻസ് വാൾ രാജ്യത്തിലെ മെഫകിങ് പട്ടണം ഉപരോധിക്കുന്ന സന്ദർഭത്തിൽ പട്ടണത്തിലെ മുതിർന്നവരെല്ലാം യുദ്ധമുന്നണിയിൽ ഒരുമിച്ചുകൂടിയപ്പോൾ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിനും രഹസ്യസന്ദേശങ്ങൾ കൈമാറുന്നതിനുമെല്ലാം ആളില്ലാത്ത അവസ്ഥ വന്നു. ഈ സമയത്ത് ബി.പിയുടെ സുഹൃത്ത് സർ. എഡ്വേഡ് സെസിൽ കുറച്ച് ചെറുപ്പക്കാരെ പ്രത്യേകം പരിശീലനം നൽകി ആവശ്യമായ ജോലികൾ ഏൽപിച്ചു.
കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും അവർ പ്രകടിപ്പിച്ച മനോധൈര്യവും ബി.പിയെ ഏറെ സന്തോഷിപ്പിച്ചു. 217 ദിവസം നീണ്ടുനിന്ന ഉപരോധം രക്തരഹിതമായി വിജയിപ്പിക്കാൻ ഈ കുട്ടികൾ നൽകിയ സംഭാവന വളരെ വലുതായിരുന്നു.
പിന്നീട് ഇംഗ്ലീഷ് ചാനലിനടുത്തുള്ള ബ്രൗൺ സീ ദ്വീപിൽ 21 കുട്ടികളെ ഉൾപ്പെടുത്തി 1907 ജൂലൈ 31 മുതൽ ആഗസ്റ്റ് എട്ടുവരെ അദ്ദേഹം തെൻറ ആദ്യ പരീക്ഷണ ക്യാമ്പ് പൂർത്തിയാക്കി. ശേഷം,1908ൽ ‘സ്കൗട്ടിങ് ഫോർ ബോയ്സ്’ എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. ഈ പുസ്തകം ഇന്ന് ‘സ്കൗട്ടിങ്ങിെൻറ ബൈബിൾ’ എന്ന പേരിൽ വിശ്വപ്രസിദ്ധമാണ്. പിന്നീട് സ്കൗട്ടിങ്ങിലേക്ക് പെൺകുട്ടികളുടെ നിരന്തര അഭ്യർഥനമാനിച്ച് ഗൈഡിങ്ങുകൂടി ചേർക്കപ്പെട്ടു. ഒലേവ് സെൻറ് ക്ലയർ സോംസാണ് ഗൈഡിങ്ങിനു നേതൃത്വം നൽകിയത്.
ഏറ്റവും വലിയ യൂനിഫോം സംഘടന
ഇന്ന് 200ലധികം രാജ്യങ്ങളിലായി 50 കോടിയിലധികം യുവാക്കൾ അംഗങ്ങളായി പടർന്നുപന്തലിച്ചു നിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ യൂനിഫോം സംഘടനയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. സുഗമമായ പ്രവർത്തനത്തിനായി സ്കൗട്ടിങ്ങിൽ അംഗങ്ങളായ ലോകരാജ്യങ്ങളെ ആറു റീജ്യനുകളായി തിരിച്ചിരിക്കുന്നു. 50 ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്ന ഔദ്യോഗിക സംഘടന ഏഷ്യ-പസഫിക് റീജ്യനിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ
ലോകതലത്തിൽ സ്കൗട്ടും (World Organisation of Scout Movement -WOSM) ഗൈഡും (World Association of Girl Guide and Girl Scout -WAGGGS) വെവ്വേറെ സംഘടനകളായിട്ടാണ് പ്രവർത്തിക്കുന്നതെങ്കിലും ഇന്ത്യയിൽ രണ്ടും ഒരുമിച്ചാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയിലെ ചിതറിക്കിടന്നിരുന്ന വിവിധ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടനകളെ ഒരു കുടക്കീഴിലാക്കി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പേരിലാക്കിയത് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൽകലാം ആസാദായിരുന്നു.
ഇന്ന് സംസ്ഥാന^കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം, ദേശീയം എന്നീ തരത്തിൽ പ്രവർത്തിക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിെൻറ മുഖ്യരക്ഷാധികാരി രാഷ്ട്രപതിയാണ്.
വിഭാഗങ്ങൾ
മൂന്നു മുതൽ അഞ്ചുവയസ്സുവരെയുള്ള പ്രീ പ്രൈമറി കുട്ടികൾക്കുള്ളതാണ് ബണ്ണീസ്. keep smiling എന്നതാണ് ബണ്ണീസിെൻറ മുദ്രാവാക്യം.
അഞ്ചു മുതൽ 10 വയസ്സ് വരെയുള്ള എൽ.പി വിഭാഗത്തിൽ പഠിക്കുന്ന ആൺകുട്ടികളെ കബ് എന്നും പെൺകുട്ടികൾക്ക് ബുൾബുൾ എന്നും വിളിക്കുന്നു. ‘കഴിവിെൻറ പരമാവധി ശ്രമിക്കുക’ (Do Your Best) എന്നതാണ് മുദ്രാവാക്യം. നാഷനൽ കമീഷണർ നൽകുന്ന ഗോൾഡൻ ആരോ അവാർഡാണ് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി
10 മുതൽ 17 വയസ്സുവരെയുള്ള യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന കൗമാരക്കാരായ ആൺകുട്ടികളെ സ്കൗട്ട്സ് എന്നും പെൺകുട്ടികളെ ഗൈഡ്സ് എന്നും വിളിക്കുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്ന രാഷ്ട്രപതി പുരസ്കാറാണ് ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി. ‘തയ്യാർ’ (Be Prepared) എന്നതാണ് മുദ്രാവാക്യം.
17 മുതൽ 25 വയസ്സുവരെയുള്ള യുവതീയുവാക്കൾ അടങ്ങിയ ഈ സംഘത്തിലെ ആൺകുട്ടികൾ റോവർ എന്നും പെൺകുട്ടികൾ റേഞ്ചർ എന്നും അറിയപ്പെടുന്നു. രാഷ്ട്രപതി അവാർഡാണ് ലഭിക്കാവുന്ന പരമോന്നത ബഹുമതി. ‘സേവനം’ ( service) എന്നതാണ് മുദ്രാവാക്യം.
30 വയസ്സിനു മുകളിലുള്ള പൊതുജനത്തിനുവേണ്ടി ക്ലബ് രൂപത്തിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ്ഗൈഡ് വിഭാഗമാണ് വെഞ്ച്വർ ക്ലബ്. സാഹസിക തൽപരരായ യുവജനങ്ങളെ ഒരുമിച്ചുചേർത്ത് പ്രായത്തിനനുയോജ്യമായതും രാഷ്ട്രനിർമാണത്തിനുതകുന്നതുമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഈ ക്ലബിെൻറ ലക്ഷ്യം. ഈ വിഭാഗത്തിനു മാത്രം യൂനിഫോം നിർബന്ധമല്ല. ‘പുതിയ ഒരു ലോക സൃഷ്ടിക്കായ്’ എന്നതാണ് മുദ്രാവാക്യം (creating a better world).
●
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇന്ത്യയിലാദ്യമായി സ്കൗട്ടിങ് ആരംഭിച്ചത് കേരളത്തിലാണ്. രണ്ടുവർഷത്തെ പഠനകാലയളവിൽ വിവിധ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കുവേണ്ടി വിവിധ പ്രോജക്ടുകൾ നിലവാരത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുന്നവർക്ക് ഹയർ സെക്കൻഡറിയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടാകും. കേരളത്തിലെ വിവിധ കോളജുകളിലും സ്കൗട്ടിങ് ആരംഭിക്കുന്ന ശുഭവാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ കേരള സർവകലാശാലയിലാണ് 17 വയസ്സിനു മുകളിലുള്ളവരുടെ റോവർ വിഭാഗം ആരംഭിക്കുന്നത്. ഇതിനെല്ലാം പുറമെ രാഷ്ട്രപതി അവാർഡ്, ഹിമാലയ വുഡ് ബാഡ്ജ് എന്നിവ നേടുന്നവർക്ക് ഇന്ത്യൻ റെയിൽവേ പരീക്ഷയിൽ പ്രത്യേക േക്വാട്ടയും അനുവദിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.