വേങ്ങര: കഴിഞ്ഞ 26ന് വേങ്ങര കണ്ണാട്ടിപ്പടി ഗാന്ധിക്കുന്നിലെ മണ്ണിൽ അനിലിന്റെ വീട്ടിൽനിന്ന് 12 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.ഒന്നാം പ്രതിയുമൊത്ത് കഞ്ചാവ് കടത്തിയ വേങ്ങര ഗാന്ധിക്കുന്ന് എട്ടുവീട്ടിൽ നിസാമുദ്ദീൻ എന്ന ചൂണ്ടി നിസാമിനെയാണ് മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ല ആന്റി നർകോട്ടിക് സ്പെഷൽ ടീം പിടികൂടിയത്.
നിസാം നിരവധി കവർച്ച, വധശ്രമം, കളവ് തുടങ്ങിയ കേസിൽ ഉൾപ്പെട്ടയാളാണ്. ആന്ധ്രയിലെ കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ കേസിലെ ഒന്നാം പ്രതി വേങ്ങര ഗാന്ധിക്കുന്ന് കണ്ണാട്ടിപ്പടി സ്വദേശി അനിൽ റിമാൻഡിലാണ്.
പ്രതികൾക്ക് സാമ്പത്തികമായും മറ്റ് സഹായവും നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീർ, എസ്.ഐ ഗിരീഷ്, ഐ.കെ. ദിനേഷ്, ഷഹേഷ്, സലീം, ജസീർ, സിറാജുദ്ദീൻ, മുസ്തഫ, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.