മെക്സികോ സിറ്റി: മെക്സികോയിൽ ബാറിലുണ്ടായ വെടിവെപ്പിൽ ആറ് സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.
ഗ്വാനജുവാട്ടോ സംസ്ഥാനത്തെ ഇറാപുവാറ്റോ നഗരത്തിലെ ബാറിലെത്തിയ സായുധ സംഘം വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാരണം വ്യക്തമല്ല. അക്രമികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബർ 21ന് ഇതേ സംസ്ഥാനത്ത് ബാറിൽ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസമാദ്യം ദക്ഷിണ മെക്സികോയിലെ ഗുറേറോയിൽ വെടിവെപ്പിൽ മേയർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു.
മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ രാജ്യത്ത് വലിയ പ്രശ്നമായിട്ടുണ്ട്.ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ 2,115 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. 2006ന് ശേഷം 3,40,000ത്തിലധികം കൊലപാതകങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.