ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വയോധിക ദമ്പതികളെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസില്‍ 12 വയസുകാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. നാലാം പ്രതി സന്ദീപ് ഒളിവിലാണ്. ദമ്പതികളെ കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ 12 വയസുകാരനാണെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌ക്രാപ്പ് ഡീലറായ 60 കാരനായ ഇബ്രാഹിമിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹസ്രയെയും ഒഴിഞ്ഞ സ്ഥലത്തെ ശുചിമുറിക്ക് സമീപം കഴുത്തില്‍ തുണി ചുറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ 12 വയസുകാരനാണെന്ന് കണ്ടെത്തിയത്. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ദമ്പതികളെ നേരത്തെ പരിചയമുണ്ടായിരുന്നു. സ്‌ക്രാപ്പ് വിറ്റതിലൂടെ ഇബ്രാഹിമിന് ധാരാളം പണം ലഭിച്ചിട്ടുണ്ടെന്നറിഞ്ഞ് മറ്റ് മൂന്ന് പേരെയും ചേര്‍ത്താണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൊള്ളയടിക്കാന്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷണ ശ്രമം ദമ്പതികളുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും മഞ്ചേഷ്, ശിവം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12,000 രൂപയും മൊബൈല്‍ ഫോണും സ്വര്‍ണ്ണ ചെയിനും കണ്ടെടുത്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.