പോത്തൻകോട്: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരം പിടികൂടി. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദുവിന്റെ (52) വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. ആഡംബര വീട്ടിലെ രഹസ്യ അറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഇതിൽ 13 ഇനം ബ്രാൻഡുകളിലെ മദ്യമുണ്ട്. റെയ്ഡ് നടക്കുന്ന സമയത്തും ധാരാളം പേർ മദ്യം വാങ്ങാൻ വന്നു.
ചില്ലറ വിൽപനയിൽ ഒരു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ചന്ദു പൊലീസിനോട് പറഞ്ഞു. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയശേഷം പ്രദേശത്ത് അനധികൃത മദ്യവിൽപന വ്യാപകമായിരുന്നു. നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.ടി. രാസിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സഗോക് ടീമും പോത്തൻകോട് പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. പോത്തൻകോട് എസ്.ഐ രാജീവ്, ഡാൻസഫ് എസ്.ഐ ഷിബു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.