pocso 876567

‘ദ കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മുംബൈ: ‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ യെർവാദയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം അയൽവാസിയായ സണ്ണി ഗുപ്ത (29) എന്നയാൾക്കെതിരെ കേസെടുത്തു.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് സണ്ണി ഗുപ്ത. ഇയാൾ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടക്ക് വരാറുണ്ട്. കഴിഞ്ഞ 17ന് വൈകുന്നേരവും വീട്ടിലെത്തി. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു പെണ്‍കുട്ടി. 'ദ കേരള സ്റ്റോറി' സിനിമ കാണാന്‍ കൊണ്ടുപോകാം എന്ന് ഇയാൾ കുട്ടിക്ക് വാഗ്ദാനം നല്‍കി. എന്നാൽ, പെൺകുട്ടിയെ ഇയാൾ തന്‍റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.

പ്രതിയില്‍ നിന്ന് കുതറിമാറി രക്ഷപെട്ട പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോയും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചുമത്തിയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 14-year-old sexually molested by neighbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.