മംഗളൂരു: ലൈംഗികബന്ധം തടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്റെ ഇളയ സഹോദരിയെ പത്താം ക്ലാസ് വിദ്യാർഥി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ദക്ഷിണ കന്നട ജില്ലയിൽ ഉപ്പിനങ്ങാടിക്കടുത്ത ബിലിനൂരു ഗ്രാമത്തിലെ പെർനെയിൽ ഹേമാവതിയാണ് (37) മരിച്ചത്. സംഭവത്തിൽ 15 കാരനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് യുവതിയെ സംശയ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന മൂത്ത സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി യുവതി ഉറങ്ങുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉണര്‍ന്ന യുവതി എതിര്‍ക്കുകയും ശകാരിക്കുകയും ചെയ്തു. തന്റെ പ്രവൃത്തി അവർ മറ്റുള്ളവരോട് പറയുമെന്ന് ഭയന്ന് വീണ്ടും ഉറങ്ങാന്‍ കിടന്ന യുവതിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം യുവതി ഹൃദയാഘാതം വന്ന് മരിച്ചെന്നാണ് കുട്ടി പിതാവിനെ അറിയിച്ചത്.
എന്നാല്‍, യുവതിയുടെ മൃതദേഹം കണ്ട മുതല്‍ പൊലീസിന് വിദ്യാർഥിയെ സംശയമുണ്ടായിരുന്നു. പ്രതിയുടെ മുതുകില്‍ പോറലുള്ളതായി പിതാവ് പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് മാതൃസഹോദരിയെ ശ്വാസം മുട്ടിക്കാന്‍ തലയണ ഉപയോഗിച്ചതായി കുട്ടി സമ്മതിച്ചത്. രക്ഷപ്പെടാനായി തന്നെ തള്ളിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുതുകിൽ പോറലുകള്‍ സംഭവിച്ചതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.