തിരൂർ: ഓപറേഷന്‍ സാഗരറാണിയുടെ ഭാഗമായി തിരൂര്‍ മാര്‍ക്കറ്റില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ അളവില്‍ ഐസ് ചേര്‍ക്കാത്ത 80 കിലോ മത്സ്യവും പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു പരിശോധന.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറുകിട മത്സ്യക്കച്ചവടക്കാര്‍ തിരൂര്‍ മാര്‍ക്കറ്റില്‍നിന്നാണ് മത്സ്യം വാങ്ങി വില്‍പനക്ക് കൊണ്ടുപോകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ മത്സ്യവും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യവും കണ്ടെയ്‌നറുകളില്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നു.
ഇതിനിടയിലായിരുന്നു മിന്നല്‍ പരിശോധന. രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യ ഉപഭോഗത്തിെൻറ ഭവിഷത്തുകളെക്കുറിച്ച് കച്ചവടക്കാരെ ബോധവത്കരിച്ച ഉദ്യോഗസ്ഥര്‍ പരിശോധന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുമെന്നും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഫിഷറീസ് ഓഫിസര്‍ ഇബ്രാഹിംകുട്ടി, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ മുഹമ്മദ് മുസ്തഫ, അരുണ്‍കുമാര്‍, അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.