ഹോസ്റ്റലിൽ 19കാരന് മർദനം; വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ വാർഡൻ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിലെ ചണ്ഡീഗഡിൽ 19കാരൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ വാർഡൻ അറസ്റ്റിൽ. ചണ്ഡീഗഡ് ഗ്രൂപ്പ് ഓഫ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ചത്. പിതാവ് നൽകിയ പരാതിയിൽ വാർഡൻ നവീൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അത്താഴത്തിന് ക്ഷണിക്കാനായി സഹവിദ്യാർഥികൾ മുറിയിലെത്തിയപ്പോഴാണ് വിദ്യാർഥിയെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി ഹോസ്റ്റൽ വാർഡൻ മകനെ ശല്യപ്പെടുത്തുന്നുണ്ടെന്നും രാത്രി വൈകിയും മുറിയിലേക്ക് വിളിച്ച് വരുത്താറുണ്ടെന്നും വിദ്യാർഥിയുടെ പിതാവ് പറയുന്നു.

പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് പ്രതിക്കെതിരെ സോഹാന പൊലീസ് കേസെടുത്തു. 

Tags:    
News Summary - 19-year-old BCA student ends life by hanging self at CGC Landran, hostel warden booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.