പട്ന: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ പാൽ അളവിനെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ നടന്ന വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്ക്. മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഏഴുപേർ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
തർക്കത്തെ തുടർന്ന് ഇരു കൂട്ടരും ചേരിതിരിഞ്ഞ് വെടിവെപ്പ് നടത്തുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടു യുവാക്കളും ഒരു സ്ത്രീയും ഉൾപ്പെടും.
ബെഗുസരായ് ജില്ലയിലെ ചാന്ദ്പുർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ സന്ദീപ് കുമാർ പാൽ കച്ചവടക്കാരനായ സുധീർ കുമാറിെൻറ സമീപത്തുനിന്നാണ് സ്ഥിരം പാൽ വാങ്ങുന്നത്. സുധീർ കൃത്യമായ അളവിലല്ല പാൽ നൽകുന്നതെന്ന് ആരോപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ ബഹളമാകുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തങ്ങളുടെ ആളുകളെ വിളിച്ചുവരുത്തി. ഇതോടെ വെടിവെപ്പ് അരങ്ങേറി. സന്ദീപ് സിങ്ങ് എന്നയാൾക്ക് രണ്ടു വെടിയുണ്ടയേൽക്കുകയും സഹോദരൻ മിത്തു കുമാറിന് പരിക്കേൽക്കുകയും ചെയ്തു. സുധീറിെൻറ മകൾ സൊനാലി കുമാരിയാണ് പരിക്കേറ്റവരിൽ ഒരാൾ.
മൂവരെയും ബെഗുസരായ്യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപിെൻറ നില ഗുരുതരമായതിനാൽ പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ബെഗുസരായ് ഡെപ്യൂട്ടി സൂപ്രണ്ടിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ പക്കൽനിന്ന് തോക്കുകളും തിരകളും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.