നിലമ്പൂർ: ലോറിയിൽ ബിസ്കറ്റ് പെട്ടികൾക്കും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെ പിടികൂടി. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരും പിടിയിലായി. കുലുക്കല്ലൂർ ചുണ്ടമ്പറ്റ അറക്കവീട്ടിൽ അബ്ദുൽ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടിൽ അബ്ദുൽ റഹിമാൻ(35) എന്നിവരാണ് അറസ്റ്റിലായത്. രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തു. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, വഴിക്കടവ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റിവ് ഓഫിസർ റെജി തോമസ്, സൈബർ സെൽ പ്രിവന്റീവ് ഓഫിസർ ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ്, മുഹമ്മദ് അഫ്സൽ, റെനിൽ എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.