മഞ്ചേരി: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്റ്റേഷനറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.സംഭവത്തിൽ കടയുടമ സുബൈർ (50), ജീവനക്കാരൻ കോയാമു (32) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ രഹസ്യ വിവരത്തെ തുടർന്നാണ് കട പരിശോധിച്ചത്.
ചാക്കുകളിൽ വിൽപനക്ക് സൂക്ഷിച്ച മൂവായിരത്തോളം പാക്കറ്റുകളാണ് പിടികൂടിയത്. 15 വീതം ചെറിയ പാക്കറ്റുകൾ അടങ്ങിയ പാക്കറ്റുകളായാണ് ചാക്കിൽ സൂക്ഷിച്ചിരുന്നത്. എസ്.ഐ ആർ.പി. സുജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ചാക്കോ, സലീം പൂവത്തി, സി.ആർ. ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.