മുംബൈ: ഗർഭിണിയാകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. റോണിത് രാജ് മണ്ഡൽ എന്ന 37കാരനാണ് ക്രൂരകൃത്യം നടത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.
കല്യാണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും യുവതിക്ക് ഗർഭം ധരിക്കാനായിരുന്നില്ല. ഇതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ടും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
പെട്ടന്ന് രോഷാകുലനായ ഭർത്താവ് മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.